Tuesday, January 07, 2014

ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് നിയമനത്തിനുള്ള പി.എസ്.സി വിജ്ഞാപനമായി

last grade notification 2013
വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് നിയമനത്തിനുള്ള പി.എസ്.സി  വിജ്ഞാപനമായി. ഫെബ്രുവരി അഞ്ചുവരെ കേരള പബ്ലിക് സര്‍വീസ് കമീഷന്‍ വെബ്സൈറ്റില്‍ വണ്‍ടൈം രജിസ്ട്രേഷന്‍ ലിങ്കിലൂടെ അപേക്ഷിക്കാം. മലയാളത്തിലോ തമിഴിലോ കന്നടയിലോ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുകയെന്നതാണ് അപേക്ഷിക്കാനാവശ്യമായ യോഗ്യത. 15,000ത്തോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
2014 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ വിവിധ ജില്ലകളിലായി പരീക്ഷ നടക്കും. സെപ്റ്റംബര്‍ 20  (തിരുവനന്തപുരം, വയനാട്), ഒക്ടോബര്‍ 11 (ആലപ്പുഴ, പാലക്കാട്), ഒക്ടോബര്‍ 25 (പത്തനംതിട്ട, കാസര്‍കോട്), നവംബര്‍ 8 (ഇടുക്കി, കോഴിക്കോട്), നവംബര്‍ 22 (കോട്ടയം, മലപ്പുറം), ഡിസംബര്‍ 6 (കൊല്ലം, തൃശൂര്‍), ഡിസംബര്‍ 20 (കണ്ണൂര്‍, എറണാകുളം) എന്നിങ്ങനെയാണ് പരീക്ഷാ തീയതികള്‍.
ശമ്പളം: 8500-13,210.
1977 ജനുവരി രണ്ടിനും 1995 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ട്.
2015 ജൂണ്‍ 30ന് പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരും.
അപേക്ഷിക്കേണ്ട വിധം: www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ Onetime Registration എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. Onetime Registration നേരത്തെ പൂര്‍ത്തിയാക്കിയവര്‍ profileല്‍ ലോഗിന്‍ ചെയ്ത് ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് തസ്തികയില്‍ അപേക്ഷിച്ചാല്‍ മതിയാകും. അല്ലാത്തവര്‍ Onetime Registration
പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേരള പി.എസ്.സി നിയമനങ്ങള്‍ക്ക് അപേക്ഷിക്കേണ്ടത് Onetime Registration പൂര്‍ത്തിയാക്കിയ profileലൂടെയാണ്. New Registration -Sign up എന്ന ലിങ്കിലൂടെ Registration നടപടികള്‍ ആരംഭിക്കാം. ഓണ്‍ലൈന്‍ അപേക്ഷാഫോറത്തില്‍ ഉദ്യോഗാര്‍ഥിയുടെ വിവരങ്ങള്‍ നല്‍കുകയും പേരും തീയതിയും രേഖപ്പെടുത്തിയ ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്‌ലോഡ്
ചെയ്യുകയും വേണം. രജിസ്ട്രേഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കും സംശയനിവാരണത്തിനും 0471-2554000 എന്ന പി.എസ്.സി കോള്‍ സെന്‍റര്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.
വിവിധ വകുപ്പുകളിലെ ലാസ്റ്റ്ഗ്രേഡ് സര്‍വന്‍റ്സ് ഒഴിവുകള്‍ക്കെല്ലാംകൂടി പൊതുവായ ഒരു റാങ്ക്ലിസ്റ്റ് മാത്രമേ തയാറാക്കൂ. വാച്ചര്‍, വാച്ച്മാന്‍, നൈറ്റ് വാച്ച്മാന്‍, മാര്‍ക്കര്‍, റെഗുലര്‍ മാര്‍ക്കര്‍ (മൃഗസംരക്ഷണം) എന്നീ വിഭാഗങ്ങളില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഉദ്യോഗാര്‍ഥികളെയും വാച്ച്മാന്‍, വാച്ചര്‍, ചൗക്കീദാര്‍, ക്ലീനര്‍ കം കണ്ടക്ടര്‍, ഫിഷര്‍മാന്‍, ഫിഷര്‍മാന്‍-കം-വാച്ച്മാന്‍, ബോട്ട്മാന്‍, ലാസ്കര്‍, ബുള്‍ അറ്റന്‍ഡന്‍റ്, ബുള്‍ കീപ്പര്‍ വിഭാഗങ്ങളില്‍ വനിതകളെയും പരിഗണിക്കുന്നതല്ല. ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബ്ള്‍ എന്‍ഡോവ്മെന്‍റ് ഡിപാര്‍ട്മെന്‍റിലേക്ക് ഹിന്ദുമതവിശ്വാസികളെ മാത്രമേ പരിഗണിക്കുകയുള്ളൂ.

ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്യുന്നത് എങ്ങിനെ എന്ന് അറിയാന്‍ ഇവിടെ ക്ലിക്കുക

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets