ഭരണ സിരാകേന്ദ്രത്തില്‍ ഭരണ പങ്കാളി ആകുന്നതിന് അവസരം. ലക്ഷക്കണക്കിനു
ബിരുദ/ബിരുദാനന്തര ബിരുദധാരികളുടെ സ്വപ്ന തസ്തിക, അസിസ്റ്റന്‍റ്/ഓഡിറ്റര്‍.
ഉയര്‍ന്ന ശമ്പളനിരക്കുകള്‍, വളരെയേറെ പ്രമോഷന്‍ സാധ്യതകള്‍ (ഐഎഎസ്
കണ്‍ഫര്‍മേഷന്‍ വരെ), സമൂഹത്തില്‍ മാന്യമായൊരു സ്ഥാനം....ഈ തസ്തികയിലേക്ക്
ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതുകൊണ്ടു തന്നെ
അടുത്തിടെ നിരവധിപേര്‍ ഇതിന് അപേക്ഷിച്ച്, ജോലി നേടുന്നു.
സെക്രട്ടേറിയറ്റിലാവുമ്പോള്‍ സ്ഥലം മാറ്റമില്ലെന്നൊരു പ്രത്യേകത
കൂടിയുണ്ട്.
അസിസ്റ്റന്‍റ് ഓഡിറ്റര്‍ നിയമന വിജ്ഞാപനത്തിന്‍റേയും തസ്തികയുടേയും വിശദാംശങ്ങളിലേക്ക്.
ഇക്കുറി ഈ പരീക്ഷ നടക്കുന്നത് ഏറെ വ്യത്യസ്തതകളോടെയാണ്. കഴിഞ്ഞ തവണ പ്രിലിമിനറി, ഫൈനല്‍, ഇന്‍റര്‍വ്യൂ എന്നീ കടമ്പകള്‍
കടക്കണമായിരുന്നു ലക്ഷ്യപ്രാപ്തിയിലെത്താന്‍. ഇത്തവണ ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഒറ്റപ്പരീക്ഷ മാത്രം. ബിരുദം ഏതായാലും മതി. മാര്‍ക്ക് നിബന്ധനയില്ല. മറ്റു ഡിപ്പാര്‍ട്ട്മെന്‍റുകളുടെ നിയന്ത്രണാധിപത്യം പുലര്‍ത്തുന്ന വളരെ പ്രധാനപ്പെട്ട ആറ് ഓഫിസുകളിലേക്ക് ഒറ്റപ്പരീക്ഷയായിട്ടാണ് ഇതു നടത്തുന്നത്. ഒബ്ജക്റ്റിവ് ടൈപ്പ് മള്‍ട്ടിപ്പ്ള്‍ ചോയ്സ് മാതൃകയിലായിരിക്കും പരീക്ഷ. നെഗറ്റിവ് മാര്‍ക്കും ഉണ്ടാകും. നൂറുമാര്‍ക്കിന്‍റെ പരീക്ഷയില്‍ ജനറല്‍ അവേര്‍നെസ്, ഇംഗ്ലിഷ്, മാത്സ്, മാനസിക ശേഷി പരിശോധന എന്നിവയെ കേന്ദ്രീകരിച്ചായിരി ക്കും ചോദ്യങ്ങള്‍.
ഇനി നിയമനം കിട്ടാന്‍പോകുന്ന ഓഫിസുകളിലൂടൊന്നു കയറിയിറങ്ങി വരാം
സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റ് (16180- 29180)
സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്‍റ് (16980- 313600)
സെക്ഷന്‍ ഓഫിസര്‍ (18740- 33680)
സെക്ഷന്‍ ഓഫിസര്‍ - ഹയര്‍ ഗ്രേഡ് (20740- 36140)
അണ്ടര്‍ സെക്രട്ടറി (24040-38840)
അണ്ടര്‍ സെക്രട്ടറി ഹയര്‍ഗ്രേഡ് (36140- 49740)
ഡെപ്യൂട്ടി സെക്രട്ടറി (40640- 57440 + 300 എസ്പി)
ജോയിന്‍റ് സെക്രട്ടറി (44640- 58640+ 500 എസ്പി)
അഡിഷനല്‍ സെക്രട്ടറി (46640- 59840+ 900 എസ്പി)
സ്പെഷല്‍ സെക്രട്ടറി (48640- 59840+ 1100 എസ്പി) വരെ എത്തിപ്പെടാം.
സെക്രട്ടറിമാര്‍ ഐഎഎസുകാരാണ്. തസ്തികകളും അതിനനുവദിച്ചിരിക്കുന്ന ശമ്പള നിരക്കുകളും ശ്രദ്ധിച്ചല്ലോ. ഇതു തന്നെയാണിതിന്‍റെ ഗരിമയും. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്സ് (ജിഎഡി), ഫൈനാന്‍സ്, നിയമസഭ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലായിരിക്കും ഈ തസ്തികയില്‍ നിയമിക്കുക. ശരാശരി 27- 30 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ ഉയര്‍ന്ന തലത്തിലെത്താം. സ്വപ്നം കണ്ടാല്‍ മാത്രം പോരാ, നന്നായി പഠിക്കണം.
ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ (കേരളമാകെ) ഓഫിസുകളുള്ളൊരു ഡിപ്പാര്‍ട്ട്മെന്‍റാണിത്.
പതിനാലു ജില്ലാ ഓഫിസുകളാണ് ഈ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നട്ടെല്ല്. ത്രിതല പഞ്ചായത്തുകളിലെ ഓഡിറ്റ് കൂടാതെ (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍) മുനിസിപ്പാലിറ്റികള്‍, മിസലേനിയസ് സ്ഥാപനങ്ങള്‍, സബോഡിനേറ്റ് കോടതികള്‍ എന്നിവ ഈ വിഭാഗത്തിലെ ജില്ലാ ഓഫിസ് ഓഡിറ്റ് ചെയ്യുന്നു.
മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, ഉയര്‍ന്ന ഗ്രേഡിലെ മുനിസിപ്പാലിറ്റികള്‍, യൂണിവേഴ്സിറ്റികള്‍, സാംസ്കാരിക സ്ഥാപനങ്ങളായ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വേ വിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ കണ്‍കറന്‍റ് ഓഡിറ്റ് വിഭാഗം പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ വിവിധ ദേവസ്വം ബോര്‍ഡുകള്‍, കെഎച്ച്ആര്‍ ഡബ്ല്യുഎസ് എന്നിവിടങ്ങളിലെ ഓഡിറ്റും ഈ വകുപ്പാണു നിര്‍വഹിക്കുന്നത്. ആയിരത്തഞ്ഞൂറിലേറെ സ്ഥാപനങ്ങളുടെ ഓഡിറ്റ് നിര്‍വഹിച്ചു റിപ്പോര്‍ട്ട് പുറപ്പെടുവിക്കുന്നതും ഇതിലെ പോരായ്മകള്‍ കണ്‍സോളിഡേറ്റഡ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ നിയമസഭാ സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതും ഈ സ്ഥാപനം തന്നെ.
ഇക്കൂട്ടത്തില്‍ താരതമ്യേന അംഗബലം കുറവുള്ള ഓഫിസുകളാണിവ. അസിസ്റ്റന്‍റായിട്ട് കയറിയാല്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റ്, സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്‍റ് മാനെജര്‍ (20740- 36140) എന്നിവ വരെയാകാം.
മേല്‍പ്പറഞ്ഞവയില്‍ ഏതു ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ നിയമനം കിട്ടിയാലും ഇന്‍റര്‍. ചെയ്ഞ്ചബിള്‍ ആണ്. അതായത്. സെക്രട്ടേറിയറ്റില്‍ നിയമനം കിട്ടുന്നയാള്‍ക്ക് ഇന്‍റര്‍ ഡിപ്പാര്‍ട്ടുമെന്‍റല്‍ ട്രാന്‍സ്ഫര്‍, മ്യൂച്ചല്‍ ട്രാന്‍സ്ഫര്‍ വഴി ഇതിലെ മറ്റൊരു ഡിപ്പാര്‍ട്ട്മെന്‍റില്‍ (ലോക്കല്‍ ഫണ്ട് ഓഡിറ്റ് പിഎസ്സി, അഡ്വക്കറ്റ് ജനറല്‍ ഓഫിസ് ഇ....) മാറ്റം വാങ്ങാവുന്നതാണ്. തിരിച്ചു സെക്രട്ടേറിയറ്റിലേക്കും മാറാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വണ്‍ടൈം രജിസ്ട്രേഷന്‍ ചെയ്തവര്‍ക്കു മാത്രമേ അസിസ്റ്റന്‍റ് ഓഡിറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്നതു മറക്കണ്ട. ഇതിനായി കേരള പബ്ലി ക് സര്‍വീസ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ എല്ലാ ഉദ്യോഗാര്‍ഥികളും വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രൊഫൈലില്‍ ആറു മാസത്തിനകം എടുത്ത ഫോട്ടൊയും കൈയൊപ്പും ഉള്‍പ്പെടുത്തണം. അപേക്ഷാ ഫീസ് ഇല്ല. രേഖകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കണം.
2013 ജനുവരിയിലായിരിക്കും പരീക്ഷ. ഫലം 2013 മാര്‍ച്ചില്‍. കഴിഞ്ഞ തവണ മൂന്നു ലക്ഷത്തിലധികം പേരാണ് അപേക്ഷിച്ചത്. ഇത്തവണ അഞ്ചു ലക്ഷം പ്രതീക്ഷിക്കാം. നാലായിരത്തോളം പേരുടെ ലിസ്റ്റാണ് കഴിഞ്ഞ തവണ പ്രസിദ്ധീകരിച്ചത്. അതില്‍ ഇതു വരെ 940 നിയമനങ്ങള്‍ നടത്തിക്കഴിഞ്ഞു. 1000-1200 നിയമനങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ പരീക്ഷയുടെ ഫലം വരുന്നതു വരെ ഈ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തും.
Source: Metro Vartha
ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്യുന്നത് എങ്ങിനെ എന്ന് അറിയാന്‍ ഇവിടെ ക്ലിക്കുക

ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റ്
നിയമനങ്ങളില്‍ അധികവും ഇവിടെയായതിനാലാണ് ഈ പരീക്ഷയ്ക്കു സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് എന്നൊരു ചെല്ലപ്പേര് വീണത്. ഗ്രീക്കോ റോമന്‍ വാസ്തുശില്‍പ്പ ഭംഗിയോടെ തലസ്ഥാനനഗരിയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സെക്രട്ടേറിയറ്റ് തന്നെയാണ് ഇക്കൂട്ടത്തിലെ കാരണവര്‍. മുഖ്യമന്ത്രിയും കാബിനറ്റും എംഎല്‍എമാരും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥ വൃന്ദവും ഇവിടെ കര്‍മനിരതര്‍. അസിസ്റ്റന്‍റായി (13900- 24040) നിയമനം കിട്ടിയാല്‍ പടിപടിയായുര്‍ന്ന്...സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റ് (16180- 29180)
സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്‍റ് (16980- 313600)
സെക്ഷന്‍ ഓഫിസര്‍ (18740- 33680)
സെക്ഷന്‍ ഓഫിസര്‍ - ഹയര്‍ ഗ്രേഡ് (20740- 36140)
അണ്ടര്‍ സെക്രട്ടറി (24040-38840)
അണ്ടര്‍ സെക്രട്ടറി ഹയര്‍ഗ്രേഡ് (36140- 49740)
ഡെപ്യൂട്ടി സെക്രട്ടറി (40640- 57440 + 300 എസ്പി)
ജോയിന്‍റ് സെക്രട്ടറി (44640- 58640+ 500 എസ്പി)
അഡിഷനല്‍ സെക്രട്ടറി (46640- 59840+ 900 എസ്പി)
സ്പെഷല്‍ സെക്രട്ടറി (48640- 59840+ 1100 എസ്പി) വരെ എത്തിപ്പെടാം.
സെക്രട്ടറിമാര്‍ ഐഎഎസുകാരാണ്. തസ്തികകളും അതിനനുവദിച്ചിരിക്കുന്ന ശമ്പള നിരക്കുകളും ശ്രദ്ധിച്ചല്ലോ. ഇതു തന്നെയാണിതിന്‍റെ ഗരിമയും. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്സ് (ജിഎഡി), ഫൈനാന്‍സ്, നിയമസഭ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലായിരിക്കും ഈ തസ്തികയില്‍ നിയമിക്കുക. ശരാശരി 27- 30 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ ഉയര്‍ന്ന തലത്തിലെത്താം. സ്വപ്നം കണ്ടാല്‍ മാത്രം പോരാ, നന്നായി പഠിക്കണം.
അഡ്വക്കെറ്റ് ജനറല്‍ ഓഫിസ്
സര്‍ക്കാരിന്‍റെ നിയമോപദേശകന്‍റെ ആസ്ഥാന ഓഫിസ് എറണാകുളത്താണു സ്ഥി തി ചെയ്യുന്നത്. അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ തിരുവനന്തപുരത്തായതിനാല്‍ ഇതിന്‍റെ ഒരു വിഭാഗം തിരുവനന്തപുരത്തുമുണ്ട്. തസ്തികകളും ശമ്പള നിരക്കും സെക്രട്ടേറിയറ്റിനു തുല്യം. പരമാവധി എത്താവുന്ന തസ്തിക സെക്രട്ടറി ടു അഡ്വക്കെറ്റ് ജനറല്‍ ആണ്.ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്
മറ്റുള്ള വകുപ്പുകളില്‍ നിന്നു വ്യത്യസ്തമായി അസിസ്റ്റന്‍സിനു പകരം ഓഡിറ്റര്‍മാരായാണ് ഇവിടെ നിയമനം. ഓഡിറ്റര്‍ പിന്നീട് സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, സെലക്ഷന്‍ ഗ്രേഡ് ഓഡിറ്റര്‍, ഓഡിറ്റ് ഓഫിസര്‍, ഓഡിറ്റ് ഓഫിസര്‍- ഹയര്‍ ഗ്രേഡ്, ഡെപ്യൂട്ടി ഡയറക്റ്റര്‍, ഡെപ്യൂട്ടി ഡയറക്റ്റര്‍- ഹയര്‍ഗ്രേഡ്, സീനിയര്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍, ജോയിന്‍റ് ഡയറക്റ്റര്‍, ഡയറക്റ്റര്‍ എന്നിവ വരെയാകാന്‍ സാധ്യതയുണ്ട്.കേന്ദ്ര ഓഫിസ് വികാസ് ഭവനില്‍
ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ (കേരളമാകെ) ഓഫിസുകളുള്ളൊരു ഡിപ്പാര്‍ട്ട്മെന്‍റാണിത്.
പതിനാലു ജില്ലാ ഓഫിസുകളാണ് ഈ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നട്ടെല്ല്. ത്രിതല പഞ്ചായത്തുകളിലെ ഓഡിറ്റ് കൂടാതെ (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍) മുനിസിപ്പാലിറ്റികള്‍, മിസലേനിയസ് സ്ഥാപനങ്ങള്‍, സബോഡിനേറ്റ് കോടതികള്‍ എന്നിവ ഈ വിഭാഗത്തിലെ ജില്ലാ ഓഫിസ് ഓഡിറ്റ് ചെയ്യുന്നു.
മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, ഉയര്‍ന്ന ഗ്രേഡിലെ മുനിസിപ്പാലിറ്റികള്‍, യൂണിവേഴ്സിറ്റികള്‍, സാംസ്കാരിക സ്ഥാപനങ്ങളായ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വേ വിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ കണ്‍കറന്‍റ് ഓഡിറ്റ് വിഭാഗം പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ വിവിധ ദേവസ്വം ബോര്‍ഡുകള്‍, കെഎച്ച്ആര്‍ ഡബ്ല്യുഎസ് എന്നിവിടങ്ങളിലെ ഓഡിറ്റും ഈ വകുപ്പാണു നിര്‍വഹിക്കുന്നത്. ആയിരത്തഞ്ഞൂറിലേറെ സ്ഥാപനങ്ങളുടെ ഓഡിറ്റ് നിര്‍വഹിച്ചു റിപ്പോര്‍ട്ട് പുറപ്പെടുവിക്കുന്നതും ഇതിലെ പോരായ്മകള്‍ കണ്‍സോളിഡേറ്റഡ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ നിയമസഭാ സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതും ഈ സ്ഥാപനം തന്നെ.
എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ്
സ്പെഷ്യല്‍ ജഡ്ജസ് കോര്‍ട്ട്,
വിജിലന്‍സ് ട്രിബ്യൂണല്‍
ഇക്കൂട്ടത്തില്‍ താരതമ്യേന അംഗബലം കുറവുള്ള ഓഫിസുകളാണിവ. അസിസ്റ്റന്‍റായിട്ട് കയറിയാല്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റ്, സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്‍റ് മാനെജര്‍ (20740- 36140) എന്നിവ വരെയാകാം.
മേല്‍പ്പറഞ്ഞവയില്‍ ഏതു ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ നിയമനം കിട്ടിയാലും ഇന്‍റര്‍. ചെയ്ഞ്ചബിള്‍ ആണ്. അതായത്. സെക്രട്ടേറിയറ്റില്‍ നിയമനം കിട്ടുന്നയാള്‍ക്ക് ഇന്‍റര്‍ ഡിപ്പാര്‍ട്ടുമെന്‍റല്‍ ട്രാന്‍സ്ഫര്‍, മ്യൂച്ചല്‍ ട്രാന്‍സ്ഫര്‍ വഴി ഇതിലെ മറ്റൊരു ഡിപ്പാര്‍ട്ട്മെന്‍റില്‍ (ലോക്കല്‍ ഫണ്ട് ഓഡിറ്റ് പിഎസ്സി, അഡ്വക്കറ്റ് ജനറല്‍ ഓഫിസ് ഇ....) മാറ്റം വാങ്ങാവുന്നതാണ്. തിരിച്ചു സെക്രട്ടേറിയറ്റിലേക്കും മാറാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വണ്‍ടൈം രജിസ്ട്രേഷന്‍ ചെയ്തവര്‍ക്കു മാത്രമേ അസിസ്റ്റന്‍റ് ഓഡിറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്നതു മറക്കണ്ട. ഇതിനായി കേരള പബ്ലി ക് സര്‍വീസ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ എല്ലാ ഉദ്യോഗാര്‍ഥികളും വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രൊഫൈലില്‍ ആറു മാസത്തിനകം എടുത്ത ഫോട്ടൊയും കൈയൊപ്പും ഉള്‍പ്പെടുത്തണം. അപേക്ഷാ ഫീസ് ഇല്ല. രേഖകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കണം.
2013 ജനുവരിയിലായിരിക്കും പരീക്ഷ. ഫലം 2013 മാര്‍ച്ചില്‍. കഴിഞ്ഞ തവണ മൂന്നു ലക്ഷത്തിലധികം പേരാണ് അപേക്ഷിച്ചത്. ഇത്തവണ അഞ്ചു ലക്ഷം പ്രതീക്ഷിക്കാം. നാലായിരത്തോളം പേരുടെ ലിസ്റ്റാണ് കഴിഞ്ഞ തവണ പ്രസിദ്ധീകരിച്ചത്. അതില്‍ ഇതു വരെ 940 നിയമനങ്ങള്‍ നടത്തിക്കഴിഞ്ഞു. 1000-1200 നിയമനങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ പരീക്ഷയുടെ ഫലം വരുന്നതു വരെ ഈ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തും.
Source: Metro Vartha
ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്യുന്നത് എങ്ങിനെ എന്ന് അറിയാന്‍ ഇവിടെ ക്ലിക്കുക
No comments:
Post a Comment