റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അസിസ്റ്റന്‍റ് ലോകോ പൈലറ്റ്, ടെക്നീഷ്യന്‍ ഗ്രേഡ്-3 തസ്തികകളിലെ നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. വിവിധ ബോര്‍ഡുകളുടെ പരിധിയിലായി 26,567 ഒഴിവുകളാണുള്ളത്. വിവിധ ബോര്‍ഡുകള്‍ക്ക് കീഴിലെ ഒഴിവുകള്‍ ചുവടെ: അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ എന്ന ക്രമത്തില്‍.
- അഹ്മദാബാദ് - 254, 292
- അജ്മീര്‍ - 562, 209 അലഹബാദ് - 955, 572ബംഗളൂരു - 917, 255
- ഭോപാല്‍ -254, 72
- ഭുവനേശ്വര്‍ - 1307, 231
- ബിലാസ്പൂര്‍ -1482, 198
- ചണ്ഡിഗഢ് -1138, 23
- ചെന്നൈ - 283, 1383
- ഗൊരഖ്പൂര്‍ -0, 78
- ഗുവാഹതി - 284, 254
- ജമ്മു ആന്‍ഡ് ശ്രീനഗര്‍ -338, 137
- കൊല്‍ക്കത്ത - 1087, 951
- മാള്‍ദ - 250, 123
- മുംബൈ -2500, 1655
- മുസാഫര്‍പൂര്‍ - 1153,0
- പട്ന - 1253, 18
- റാഞ്ചി - 1863, 758
- സെക്കന്തരാബാദ് -2287, 554
- സിലിഗുരി - 187, 158
- തിരുവനന്തപുരം - 197, 97
സിഗ്നല്‍, ടെലി കമ്യൂണിക്കേഷന്‍ മെയിന്‍റനര്‍,വയര്‍ലെസ് മെയിന്‍റനര്‍, ഇലക്ട്രീഷ്യന്‍ ടി.ആര്‍.ഡി, ഇ.എല്‍.എഫ്,ഇ.എല്‍.എഫ്/ ഡീസല്‍, ഇലക്ട്രിക്കല്‍, സി ആന്‍ഡ് ഡബ്ള്യു, ഡീസല്‍ മെക്കാനിക്ക്, മെഷീനിസ്റ്റ്, ടേണര്‍, വെല്‍ഡര്‍, ബ്ളാക്സ്മിത്ത്, ഫിറ്റര്‍, ഫിറ്റര്‍ മെക്കാനിക്കല്‍ സി ആന്‍ഡ് ഡബ്ള്യൂ, ഫിറ്റര്‍ എം.ഡബ്ള്യു,ഫിറ്റര്‍ ഇലക്ട്രിക്കല്‍/എ.സി ഫിറ്റര്‍, പെയിന്‍റര്‍, കാര്‍പ്പെന്‍ഡര്‍, മേസണ്‍, ട്രിമ്മര്‍, ഡ്രില്ലര്‍, പൈപ്പ് ഫിറ്റര്‍, മില്‍റൈറ്റ്,മോട്ടോര്‍ ഡ്രൈവര്‍, ക്രെയിന്‍ ഡ്രൈവര്‍, പെയിന്‍റര്‍, റിവെറ്റര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്ള്‍, സി.ആര്‍ ഫിറ്റര്‍, മെക്കാനിക്ക് എന്‍ജനീയറിങ്, മള്‍ട്ടി സ്കില്‍ഡ് മാന്‍, മെഷീന്‍ ഓപറേറ്റര്‍, കരിയേജ് ആന്‍ഡ് വാഗണ്‍, ഫിറ്റര്‍ മില്‍റൈറ്റ്, മോട്ടോര്‍ മെക്കാനിക് കം ഡ്രൈവര്‍, ഹാമര്‍മാന്‍,ഗ്രൈന്‍ഡര്‍, അലൈനര്‍, ബ്രിഡ്ജ് സാരംഗ്, ബ്രിഡ്ജ് ഇറക്ടര്‍ തുടങ്ങിയ ടെക്നീഷ്യന്‍ ഗ്രേഡ് മൂന്ന് തസ്തികകളിലാണ് വിവിധ ആര്‍.ആര്‍.ബികളില്‍ ഒഴിവുള്ളത്.
യോഗ്യത-പത്താം ക്ളാസും എന്‍.സി.വി.ടി/ എസ്.സി.വി.ടി അംഗീകാരമുള്ള ആക്ട് അപ്രന്‍റീസ്ഷിപ്/ ഐ.ടി.ഐ ആണ് യോഗ്യത.
പ്രായം - 18നും 30നും മധ്യേ. സംരവരണ വിഭാഗക്കാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും അനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും.
ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ 40 രൂപ അപേക്ഷാഫീസ് നല്‍കണം. അതത് റെയില്‍വേ ബോര്‍ഡുകളുടെ അസി. സെക്രട്ടറിയുടെയോ സെക്രട്ടറിയുടെയോ മെംബര്‍ സെക്രട്ടറിയുടെയോ ചെയര്‍മാന്റെയോ പേരില്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്നെടുത്ത മൂന്നുമാസത്തെ കാലാവധിയുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയോ പോസ്റ്റല്‍ ഓര്‍ഡര്‍ ആയോ ആണ് അപേക്ഷാഫീസ് അടക്കേണ്ടത്. ഇതിന്റെവിശദ വിവരങ്ങള്‍ ജനുവരി 18ന് പ്രസിദ്ധീകരിച്ച എംപ്ളോയ്മെന്‍റ് ന്യൂസില്‍ നല്‍കിയിട്ടുണ്ട്. എംപ്ളോയ്മെന്‍റ് ന്യൂസില്‍ നല്‍കിയ മാതൃകയില്‍ പ്രിന്‍റ് ചെയ്തതോ ബന്ധപ്പെട്ട ആര്‍.ആര്‍.ബികളില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്തതോ ആയ മാതൃകയിലുള്ള അപേക്ഷാഫോറം സ്വന്തം കൈപ്പടയിലാണ് പൂരിപ്പിക്കേണ്ടത്. പേര്, വിലാസം (പിന്‍കോഡ് സഹിതം), മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഡേറ്റ് ഓഫ് ബെര്‍ത്ത്, അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ എന്നീ വിവരങ്ങള്‍ ഇംഗ്ളീഷില്‍ വലിയ അക്ഷരത്തില്‍ എഴുതണം. ഒപ്പ് വലിയ അക്ഷരത്തില്‍ ഇടരുത്. മൂന്നു മാസത്തിലധികം പഴക്കമില്ലാത്ത 3.5 സെ.മീ/3.5 സെ.മീ വലുപ്പമുള്ള ഫോട്ടോ അപേക്ഷയുടെ നിര്‍ദിഷ്ട സ്ഥാനത്ത് പേസ്റ്റ് ചെയ്തിരിക്കണം. പേരും കാറ്റഗറി നമ്പറും ഫോട്ടോയുടെ പിന്‍വശത്ത് എഴുതിയിരിക്കണം. കവറിന് പുറത്ത് Application for the post/s of ........category No/s.......Centralised Employment Notice No.....& Community കവറിന് പുറത്ത് എഴുതിയിരിക്കണം.
അപേക്ഷക്കൊപ്പം ഡി.ഡിയും സ്വയം അറ്റസ്റ്റ് ചെയ്ത കാസ്റ്റ് സര്‍ട്ടിഫിക്കറ്റും വെച്ചിരിക്കണം. മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ ഡോക്യുമെന്‍റ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മതി. ബന്ധപ്പെട്ട ആര്‍.ആര്‍.ബികളുടെ വിലാസത്തില്‍ ഫെബ്രുവരി 17നുള്ളില്‍ ഓര്‍ഡിനറി പോസ്റ്റില്‍ ആണ് അപേക്ഷ അയക്കേണ്ടത്.
അപേക്ഷക്കൊപ്പം ഡി.ഡിയും സ്വയം അറ്റസ്റ്റ് ചെയ്ത കാസ്റ്റ് സര്‍ട്ടിഫിക്കറ്റും വെച്ചിരിക്കണം. മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ ഡോക്യുമെന്‍റ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മതി. ബന്ധപ്പെട്ട ആര്‍.ആര്‍.ബികളുടെ വിലാസത്തില്‍ ഫെബ്രുവരി 17നുള്ളില്‍ ഓര്‍ഡിനറി പോസ്റ്റില്‍ ആണ് അപേക്ഷ അയക്കേണ്ടത്.
തിരുവനന്തപുരം ആര്‍.ആര്‍.ബിയുടെ വിലാസം:
The Assistant Secretary,
Railway Recruitment Board,
Thampanoor (near Thiruvananthapuram Railway station),
Thiruvananthapuram.
ഇങ്ങോട്ടുള്ള ഡി.ഡികള്‍ തിരുവനന്തപുരത്ത് മാറാവുന്ന വിധത്തിലും പോസ്റ്റല്‍ ഓര്‍ഡറുകള്‍ G.P.O തിരുവനന്തപുരത്ത് മാറാവുന്നതുമാകണം.
എഴുത്ത് പരീക്ഷ ഒരേദിവസം ഒരേസമയത്ത് ആയിരിക്കും നടത്തുക. ലോക്കോമോട്ടിവ് തസ്തികയില്‍ എഴുത്തു പരീക്ഷക്കും ആപ്റ്റിറ്റ്യൂഡ് പരീക്ഷക്കും ഡോക്യുമെന്‍റ് വെരിഫിക്കേഷനും ശേഷമാകും നിയമനം. ടെക്നീഷ്യന്‍ തസ്തികയില്‍ എഴുത്തുപരീക്ഷയും ഡോക്യുമെന്‍റ് വെരിഫിക്കേഷനും മാത്രമേ ഉണ്ടാകൂ.
അസി.ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ ഗ്രേഡ് മൂന്ന് സിഗ്നല്‍ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍, വയര്‍ലെസ് മെയിന്‍റയിനര്‍ തസ്തികകളില്‍ എന്‍ജിനീയറിങ് ഡിഗ്രി/ഡിപ്ളോമ യോഗ്യതയായി പരിഗണിക്കില്ല.
No comments:
Post a Comment