Tuesday, May 01, 2012

ചെറുപുത്തൂരിന്‍റെ അഭിമാനമുയര്‍ത്തി സുഫൈദ് ഉയരങ്ങളിലേക്ക്.

ചെറുപുത്തൂര്‍: രാജ്യത്തെ 250 സ്കൂളുകളെ പങ്കെടുപ്പിച്ച് നടത്തിയ മഹീന്ദ്ര യൂത്ത് ഫുട്ബോള്‍ ചലഞ്ചില്‍ അംഗീകാരം നേടി നാടിന്‍റെയും മലപ്പുറം ജില്ലയുടെ തന്നെ  യശസ്സ് വാ‍നോളം ഉയര്‍ത്തി സുഫൈദ് അഭിമാനതാരമായി ചെറുപുത്തൂര്‍ മാടാലമ്മല്‍ പൂക്കോടന്‍ അബൂബക്കറിന്‍റെ മകനും  മലപ്പുറം എം.എസ്.പി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്ധ്യാര്‍ത്ഥിയുമായ സുഫൈദ് അലി ടൂര്‍ണ്ണമെന്റിലെ മികച്ച പ്രതിരോധ നിര താരമായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബാം‌ഗ്ലൂരില്‍ നടക്കുന്ന ക്യാമ്പിലേക്കും സുഫൈദിനേയും എം എസ് പി യിലെ തന്നെ സാജിദ്ഖാനെയും തിരഞ്ഞെടുത്തിട്ടുണ്ട്. സ്കോട്ടിഷ് ക്ലബ്ബായ കെല്‍റ്റിക്കുമായി സഹകരിച്ച് നടത്തുന്ന ടൂര്‍ണ്ണമെന്റായതിനാല്‍ ക്യാമ്പ് നടത്തുന്നത് കെല്‍റ്റിക് പരിശീലകരാണ്. ക്യാമ്പില്‍ മികച്ച പ്രകടനം നടത്തുന്ന നാലു കളിക്കാരെ കെല്‍റ്റിക് ആസ്ഥാനമായ ഗ്ലാസ്ഗോയില്‍ പത്തു ദിവസത്തെ പരിശീലന ക്യാമ്പില്‍ പങ്കെടുപ്പിക്കും . ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരെ തിരഞ്ഞെടുത്തത് കെല്‍റ്റിക് ക്ലബ്ബ് പരിശീലകരാണെന്നതിനാല്‍ സുഫൈദിന്റെ നേട്ടത്തിന് തിളക്കമേറെയാണ്.  
         ഡല്‍ഹി, മുംബൈ, കേരളം , ഗോവ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായാ‍ണ് മഹീന്ദ്രയും കെല്‍റ്റിയും ചേര്‍ന്ന് യൂത്ത് ഫുട്ബോള്‍ ചലഞ്ച് എന്ന പേരില്‍ ഫുട്ബോള്‍ മേളകള്‍ നടത്തിയത്. ഓരോ മേഖലയിലെ ചാമ്പ്യന്മാരെയും ഉള്‍പ്പെടുത്തി ബാംഗ്ലൂരില്‍ നടത്തിയ ഇന്‍സിറ്റി ഫുട്ബോള്‍ ചലഞ്ചില്‍ നിന്നാണ് സുഫൈദിനെ മികച്ച പ്രതിരോധ നിര താരമായി തിരഞ്ഞെടുത്തത്. കെല്‍റ്റിക്ക് ക്ലബ്ബിന്‍റെ മികച്ച പരിശീലകര്‍ തന്നെ നേതൃത്വം നല്‍കുന്ന ക്യാമ്പായതിനാല്‍ സുഫൈദ് അലിക്ക് കെല്‍റ്റിക്കില്‍ നടക്കുന്ന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയേറെയാണെന്ന് കരുതുന്നു.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets