Thursday, January 24, 2013

നവ്യാനുഭവമായി ഗണിത സഹവാസ ക്യാമ്പ്.

ചെറുപുത്തൂര്‍ : ഗണിതപഠനം ലളിതവല്‍ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെറുപുത്തൂര്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ഗണിത സഹവാസ ക്യാമ്പ് നവ്യാനുഭവമായി. ഡയറ്റിന്‍റെയും എസ്.എസ്.എ.യുടെയും സഹകരണത്തോടെ സ്കൂള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ 'റാമ്പ് 2012' എന്ന പേരില്‍ നടത്തിയ ക്യാമ്പിന്‍റെ ലക്‌ഷ്യം ഗണിതപഠനത്തെ   ലളിതവല്‍ക്കരിക്കുക, സൌഹൃദവല്‍ക്കരിക്കുക, ജനകീയവല്‍ക്കരിക്കുക എന്നിവയാണ്. നാടകം എന്ന സങ്കേതത്തിലൂടെ ഗണിതപഠനത്തിലേക്ക് എല്ലാ കുട്ടികളെയും ആകര്‍ഷിക്കുക എന്ന പുതിയ ആശയമാണ് ക്യാമ്പിലൂടെ മുന്നോട്ട്‌വെച്ചത്. ഇതിനായി കളികള്‍, പസിലുകള്‍, അഭിനയപ്രവര്‍ത്തനങ്ങള്‍, ചിത്രംവര തുടങ്ങിയ സങ്കേതങ്ങളും ഉപയോഗിച്ചു. കര്‍ക്കശമായ ഗണിതപഠനം ഈ ക്യാമ്പിന്‍റെ ലക്‌‍ഷ്യമല്ലെന്നും മറിച്ച് പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെയും മനസ്സില്‍ നിന്നും ഗണിതപഠനത്തെ കുറിച്ചുള്ള ഭീതി അകറ്റുകയാണ് ക്യാമ്പിന്‍റെ ലക്‌ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി രണ്ടു ദിവസങ്ങളില്‍ വിവിധ സെഷനുകളിലായി 'ങ്യാവൂ കളി, കൂട്ടിയും കുറച്ചും, ബാഡ്ജ് നിര്‍മാണം, ടണല്‍ ഗെയിം, പാവനാടകം, ഞാനാര്?, ഒരിഗാമി നിര്‍മാണം , മാന്ത്രികചതുരം നിര്‍മാണം, ഗണിത നാടകം എന്നിങ്ങനെയുള്ള വിവിധ പരിപാടികള്‍ നടന്നു.
ക്യാമ്പിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets