Saturday, March 08, 2014

വോട്ടർപട്ടികയിൽ തിങ്കളാഴ്ച വരെ പേരുചേർക്കാം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ മാസം പത്ത് (തിങ്കളാഴ്ച) വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകാം. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തില്ല. അപേക്ഷ ലഭിച്ച് ഏഴു ദിവസത്തിനകമാണ് പട്ടികയിൽ പേരുചേർക്കുക. ഞായറാഴ്ച അര്‍ധരാത്രിവരെ ഓണ്‍ലൈനില്‍ ഇതിന് അവസരമുണ്ട്. 2014 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ആര്‍ക്കും എവിടെയിരുന്നും www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ വോട്ടറാവാന്‍ വേണ്ടി അപേക്ഷിക്കാം. വെബ്‌സൈറ്റില്‍ പ്രവേശിച്ചശേഷം ഇംഗ്ലീഷ്, മലയാളം ഇവയിലേതെങ്കിലും തിരഞ്ഞെടുക്കാം. ഇ-രജിസ്‌ട്രേഷന്‍ ക്ലിക്ക് ചെയ്ത് സ്റ്റെപ്പ് 1 സ്റ്റെപ്പ് 2, സ്റ്റെപ്പ് 3 എന്നീ മൂന്ന് ഘട്ടങ്ങളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം. ആദ്യത്തെ സ്റ്റെപ്പില്‍ അപേക്ഷകന്റെ ജില്ല, ജനനത്തീയതി അല്ലെങ്കില്‍ വയസ്സ്, നിലവില്‍ ഐ.ഡി. കാര്‍ഡ് ഉള്ളവരാണെങ്കില്‍ അതിലെ വിവരങ്ങള്‍ തിരുത്തണമെങ്കില്‍ അതും ചെയ്യാം.
 രണ്ടാമത്തെ സ്റ്റെപ്പില്‍ കുടുംബത്തിലെ അല്ലെങ്കില്‍ അടുത്ത വീട്ടിലെ ആരുടെയെങ്കിലും ഐ.ഡി കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കണം. മൂന്നാമത്തെ സ്റ്റെപ്പില്‍ വിശദമായ മേല്‍വിലാസമാണ് നല്‍കേണ്ടത്. എല്ലാ വിവരങ്ങളും നല്‍കിയ ശേഷം പ്രൊസീഡ് ബട്ടണ്‍ അമര്‍ത്തി അപേക്ഷാനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. വോട്ടറാവാന്‍ നല്‍കിയ അപേക്ഷയുടെ വിവരങ്ങള്‍ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ പ്രിന്റ് ചെയ്ത് ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് പരിശോധനയ്ക്ക് കൈമാറുന്നു. ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍ അപേക്ഷകന്റെ വീട്ടിലെത്തി അന്വേഷണം നടത്തി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പിക്കും. തുടര്‍ന്ന് രണ്ട് മാസത്തിനകം അപേക്ഷകന് സമ്മതിദാനാവകാശം ലഭിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുകയും ചെയ്യും. ബൂത്ത് ലെവല്‍ ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളും ലഭ്യമാണ്. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ബിഎല്‍ഒമാരുടെ സഹായം തേടാം.
 നമ്മുടെ ബൂത്തിലെ വോട്ടര്‍ പട്ടിക ലഭിക്കുന്നതിന് താഴെ കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.

കൂടാതെ മാര്‍ച്ച് ഒന്‍പതിന് രാവിലെ ഒന്‍പതുമുതല്‍ അഞ്ചുവരെ ചെറുപുത്തൂര്‍ സ്കൂളില്‍ വോട്ടര്‍പട്ടിക പ്രദര്‍ശിപ്പിക്കും. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്താനും പേര്, വയസ്, ബൂത്ത് തുടങ്ങി പട്ടികയിലെ വിവരങ്ങളില്‍ പിശകുകളുണ്ടെങ്കില്‍ തിരുത്താനും പുതിയതായി പേര് ചേര്‍ക്കാനും പൊതുജനങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

എസ്എംഎസ് വഴിയും പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം. ELE സ്പെയ്സ് വോട്ടര്‍കാര്‍ഡ് നമ്പര്‍ ടൈപ് ചെയ്ത് 54242 നമ്പരിലേക്ക് എസ്എംഎസ് അയച്ചാല്‍ വോട്ടര്‍ പട്ടികയിലെ വിവരം അറിയാം. ടോള്‍ഫ്രീ നമ്പരായ 1950ല്‍ വിളിച്ചാലും വിവരങ്ങള്‍ ലഭിക്കും.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets