Monday, March 10, 2014

പോസ്റ്റല്‍ അസിസ്റ്റന്‍റ് : 8243 ഒഴിവുകള്‍

postal assistant recruitment 2014
തപാല്‍ വകുപ്പ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 22 പോസ്റ്റല്‍ സര്‍ക്കിളുകളില്‍ പോസ്റ്റല്‍/ സോര്‍ട്ടിങ് അസിസ്റ്റന്‍റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 8243 ഒഴിവുകളാണുള്ളത്. ഡയറക്ട് റിക്രൂട്ട്‌മെന്‍റാണ്. കേരളത്തിലെ വിവിധ സര്‍ക്കിളുകളിലായി 385 ഒഴിവാണുള്ളത്.
യോഗ്യത പസ്ടു. ഇംഗ്ലീഷ് നിര്‍ബന്ധ വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ തലത്തില്‍ ഹിന്ദി പഠിച്ചിരിക്കണം. 18നും 27നുമിടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒബിസിക്കാര്‍ക്ക് മൂന്നുവര്‍ഷവും വയസ്സിളവ് ഉണ്ടാകും. വിമുക്ത ഭടന്മാര്‍ക്കും ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാനിക്കുന്ന മാര്‍ച്ച് 27 വെച്ചാകും പ്രായം കണക്കാക്കുക. 5200-20200 സ്‌കെയിലിലാണ് നിയമനം. 2400 രൂപ ഗ്രേഡ് പേയും നിയമാനുസൃത മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും.
അപേക്ഷകര്‍ 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടക്കണം. ജനറല്‍, ഒബിസി വിഭാഗത്തിലുള്ളവര്‍ 400 രൂപ പരീക്ഷാഫീസ് ഇനത്തിലും അടക്കണം. വെബ്‌സൈറ്റില്‍ ലഭ്യമായ ഫീ പെയ്‌മെന്റ് ചലാന്‍ ഉപയോഗിച്ച് ഇപെയ്‌മെന്‍റ് സൗകര്യമുള്ള പോസ്റ്റ് ഓഫിസില്‍ പണമടക്കണം. എഴുത്തുപരീക്ഷയുടെയും കമ്പ്യൂട്ടര്‍ ടൈപ്പിങ് ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിലാകും അന്തിമഘട്ട തിരഞ്ഞെടുപ്പ്. ഒരാള്‍ ഒരു അപേക്ഷ മാത്രമേ നല്‍കാവൂ. മൊത്തം നൂറുമാര്‍ക്കിന്‍റെതാണ് എഴുത്തുപരീക്ഷ. 25 മാര്‍ക്കിന്റെ വീതം ജനറല്‍ നോളജ്, കണക്ക്, ഇംഗ്ലീഷ്, റീസണിങ് ആന്‍ഡ് എബിലിറ്റി എന്നിവയാണ് എഴുത്തുപരീക്ഷക്ക് ഉണ്ടാവുക. 15 മിനിറ്റ് ടൈപ്പിങ്ങും 15 മിനിറ്റ് ഡാറ്റാ എന്‍ട്രിയുമാണ് കമ്പ്യൂട്ടര്‍ ടെസ്റ്റില്‍ ഉണ്ടാവുക. www.pasadrexam2014.inല്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കും മുമ്പ് 20 കെബിയില്‍ കുറയാത്ത ഫോട്ടോയും 10 കെബിയില്‍ കുറയാത്ത ഒപ്പും സ്‌കാന്‍ ചെയ്ത് കൈവശം വച്ചിരിക്കണം. അപേക്ഷ പൂരിപ്പിച്ച ശേഷമാണ് ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യേണ്ടത്. രജിസ്‌ട്രേഷനുശേഷം ലഭിക്കുന്ന പ്രത്യേക രജിസ്റ്റര്‍ നമ്പറും (യുആര്‍എന്‍) പാസ്‌വേര്‍ഡും മറക്കാതെ സൂക്ഷിക്കണം. ഭാവിയില്‍ കത്തിടപാടുകളുടെ ആവശ്യത്തിന് ഇവ രണ്ടും വേണം. ഈ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചാണ് ഫീസ് ചലാന്റെ പ്രിന്‍റൌട്ട് എടുക്കേണ്ടത്. അപേക്ഷയുടെ പ്രിന്‍റൌട്ട്, ഫീ ചലാന്‍റെ കോപ്പി, രസീത്, രജിസ്‌ട്രേഷന്‍ സ്ലിപ് തുടങ്ങിയവ കൈയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. അപേക്ഷ സമര്‍പ്പിച്ച് മൂന്നു ദിവസത്തിനകം ഫീസ് അടച്ചാല്‍ മതി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 27.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets