Friday, April 25, 2014

ദന്തരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.


ചെറുപുത്തൂര്‍ എ.എം.എല്‍.പി. സ്കൂളിന്‍റെ നവതിയാഘോഷത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ദന്തരോഗ നിര്‍ണയ- ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രില് 20 ഞായറാഴ്ച സ്കൂള്‍ ഹാളില്‍ വെച്ച് നടന്ന ക്യാമ്പില്‍ മോണരോഗത്തെ കുറിച്ച് ഡോ. നൌഫല്‍ ക്ലാസ്സെടുത്തു. ഡോ. നോഷാദ് മൂപ്പന്‍, ഡോ.നൌഫല്‍ എന്നിവര്‍ തുടര്‍ന്നു രക്ഷിതാക്കള്‍ക്ക് സംശയ നിവാരണം നടത്തി. തുടര്‍ന്നു നടന്ന രോഗനിര്‍ണയ പരിശോധനയില്‍  130ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത്.പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിസി അബ്ദുറഹ്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി‌ടിഎ പ്രസിഡണ്ട് ചെറി കെ സോളാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ സ്വാഗതവും ശിവദാസന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets