Wednesday, May 07, 2014

കരസേനാ റിക്രൂട്ട്മെന്‍റ് റാലി മേയ് 19 മുതല്‍ 30 വരെ കാസര്‍കോട്ട്

കരസേനയിലേക്കുള്ള ഓപണ്‍ റിക്രൂട്ട്മെന്‍റ് റാലി മേയ് 19 മുതല്‍ 30 വരെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. സോള്‍ജ്യര്‍ ക്ലര്‍ക്/സ്റ്റോര്‍ കീപ്പര്‍, സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ട്രേഡ്സ്മെന്‍, സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി വിഭാഗങ്ങളിലായാണ് നിയമനം. പുരുഷന്മാര്‍ക്ക് മാത്രമുള്ള ഒഴിവുകളാണിത്. മേയ് 19 മുതല്‍ 24 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കാസര്‍കോട്, ലക്ഷ്വദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും മേയ് 25 മുതല്‍ 30 വരെ ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലക്കാര്‍ക്കുമാണ് അവസരം.

സ്ക്രീനിങ് ദിവസം, കാറ്റഗറി, പങ്കെടുക്കേണ്ട ജില്ലകള്‍ എന്നീ ക്രമത്തില്‍ ചുവടെ.
  • മേയ് 19-സോള്‍ജ്യര്‍ ക്ലര്‍ക്/സ്റ്റോര്‍ കീപ്പര്‍-കോഴിക്കോട്, വയനാട്, ലക്ഷ്വദ്വീപ്.
  • മേയ് 20-സോള്‍ജ്യര്‍ ക്ലര്‍ക്/സ്റ്റോര്‍ കീപ്പര്‍-മലപ്പുറം, കാസര്‍കോട്, മാഹി.
  • മേയ് 21-സോള്‍ജ്യര്‍ ടെക്നിക്കല്‍-കോഴിക്കോട്, വയനാട്, മലപ്പുറം, കാസര്‍കോട്, മാഹി, ലക്ഷ്വദ്വീപ്.
  • മേയ് 22-സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍-കോഴിക്കോട്, വയനാട്, മലപ്പുറം, കാസര്‍കോട്, മാഹി, ലക്ഷ്വദ്വീപ്.
  • മേയ് 23-സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി-കോഴിക്കോട്, വയനാട്, ലക്ഷ്വദ്വീപ്.
  • മേയ് 24-സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി- മലപ്പുറം, കാസര്‍കോട്, മാഹി.
  • മേയ് 25-സോള്‍ജ്യര്‍ ക്ലര്‍ക്/സ്റ്റോര്‍ കീപ്പര്‍-ആലപ്പുഴ, ഇടുക്കി.
  • മേയ് 26-സോള്‍ജ്യര്‍ ക്ലര്‍ക്/സ്റ്റോര്‍ കീപ്പര്‍-കോട്ടയം, പത്തനംതിട്ട.
  • മേയ് 27-സോള്‍ജ്യര്‍ ടെക്നിക്കല്‍-ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി.
  • മേയ് 28-സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍-ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി.
  • മേയ് 29-സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി-ആലപ്പുഴ, ഇടുക്കി.
  • മേയ് 30-സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി-കോട്ടയം, പത്തനംതിട്ട.

പ്രായം: സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി -17 1/2 -21 വയസ്സ് മറ്റെല്ലാ തസ്തികകളിലേക്കും 17 1/2-23 വയസ്സ്.

ഓരോ വിഭാഗത്തിനും ആവശ്യമായ ശാരീരിക യോഗ്യതകള്‍:
  • ഉയരം: 166 സെ.മീ(സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി),162 സെ.മീ (സോള്‍ജ്യര്‍ ക്ലര്‍ക്/സ്റ്റോര്‍ കീപ്പര്‍). 165 സെ.മീ (സോള്‍ജ്യര്‍ ടെക്നിക്കല്‍), 165 സെ.മീ (സോള്‍ജ്യര്‍ നഴ്സിങ് അസിസ്റ്റന്‍റ്), 166 സെ.മീ (സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍)
  • തൂക്കം: 50 കിലോഗ്രാം (സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ 48 കി.ഗ്രാം)
  • നെഞ്ചളവ്: 77-82 സെ.മീ (സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ 76-81 സെ.മീ).

യോഗ്യത 
  • സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍-പത്താംക്ളാസ്/എസ്.എസ്.എല്‍.സി പാസ്. ഹൗസ്കീപ്പര്‍/മെസ്കീപ്പര്‍ തസ്തികക്ക് എട്ടാം ക്ളാസ് പാസ്. ലക്ഷ്വദ്വീപില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കും എസ്.ടി വിഭാഗക്കാര്‍ക്കും എട്ടാം ക്ളാസ് പാസായാല്‍ മതി.
  • സോള്‍ജ്യര്‍ ടെക്നിക്കല്‍-സയന്‍സ് വിഷയങ്ങള്‍ പഠിച്ചുള്ള 10+2/ ഇന്‍റര്‍മീഡിയറ്റ് പാസ്. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ വി.എച്ച്.എസ്.സി പാര്‍ട്ട് ഒന്നും രണ്ടും പാര്‍ട്ട് മൂന്നിലെ ഗ്രൂപ് ഒന്നും (ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ് ഉള്‍പ്പെടെ വിജയിച്ചിരിക്കണം.
  • സോള്‍ജ്യര്‍ ക്ലര്‍ക്/സ്റ്റോര്‍ കീപ്പര്‍-പ്ലസ്ടു മൊത്തം 50 ശതമാനം മാര്‍ക്ക് വേണം. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വീതം ഉണ്ടായിരിക്കണം. പത്താം ക്ലാസിലോ, പ്ലസ്ടുവിലോ ഇംഗ്ലീളീഷ്, കണക്ക്/അക്കൗണ്ട്സ്/ബുക്സ് കീപ്പിങ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കില്‍ വി.എച്ച്.എസ്.സി പാര്‍ട്ട് ഒന്നും, രണ്ടും പാര്‍ട്ട് മൂന്നിലെ ഗ്രൂപ് രണ്ട് മൂന്നും മൊത്തം 50 ശതമാനം മാര്‍ക്ക് വേണം. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്കും ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് പ്ലസ്ടുവിന് മാര്‍ക്ക് ശതമാനം ബാധകമല്ല.
  • സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി-മൊത്തം 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി ഓരോ വിഷയങ്ങളിലും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഗ്രേഡിങ് സിസ്റ്റം സ്വീകരിച്ചിട്ടുള്ള ബോര്‍ഡുകളാണെങ്കില്‍ ഓരോ വിഷയത്തിനും തുല്യമായ ഗ്രേഡ് നേടിയിരിക്കണം. (കേരള ബോര്‍ഡ് എക്സാമില്‍ കുറഞ്ഞത് സി ഗ്രേഡ്) എസ്.ടി വിഭാഗത്തില്‍ എട്ടാം ക്ളാസും ലക്ഷ്വദ്വീപില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പാസും മതി.

റാലിയില്‍ കായികക്ഷമതാ പരീക്ഷ ഉണ്ടായിരിക്കും. ആറുമിനിറ്റ് 20 സെക്കന്‍ഡിനുള്ളില്‍ 1.6 കി.മീ ഓട്ടം, ആറു മുതല്‍ 10 വരെ പുള്‍ അപ് (കൂടുതല്‍ ചെയ്യുന്നവര്‍ക്ക് മാര്‍ക്ക് കൂടും) സിഗ് സാഗ് ബാലന്‍സ് രീതിയില്‍ നടത്തം, ഒമ്പത് അടി നീളത്തില്‍ ചാട്ടം എന്നിവയായിരിക്കും പരീക്ഷയില്‍ ഉള്‍പ്പെടുന്നത്. റാലിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി കോഴിക്കോട്ടെയും, തിരുവനന്തപുരത്തെയും ആര്‍മി റിക്രൂട്ട്മെന്‍റ് ഓഫിസില്‍ എഴുത്തുപരീക്ഷ പിന്നീട് നടത്തും.
റാലിക്ക് എത്തുമ്പോള്‍ കൊണ്ടുവരേണ്ടത്: 
  • എട്ടാം ക്ളാസ്, എസ്.എസ്.എല്‍.സി/പ്ലസ്ടു/മറ്റ് ഉയര്‍ന്ന യോഗ്യതകളുണ്ടെങ്കില്‍ അവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍
  • അടുത്ത കാലത്തെടുത്ത 15 പാസ്പോര്‍ട്ട്സൈസ് കളര്‍ ഫോട്ടോകള്‍ (പോളറോയ്ഡ് കാമറയിലെടുത്തതോ കമ്പ്യൂട്ടര്‍ നിര്‍മിതമോ ആയവ സ്വീകരിക്കില്ല)
  • തഹസില്‍ദാറില്‍ നിന്നുള്ള നേറ്റിവിറ്റി/പെര്‍മനന്‍റ് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് (ഇംഗ്ലീഷില്‍)
  • ജാതി സര്‍ട്ടിഫിക്കറ്റ് (സാക്ഷ്യപ്പെടുത്തുന്നവരുടെ റാങ്കും പേരും വ്യക്തമായിരിക്കണം)
  • സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍നിന്നോ വില്ലേജ് ഓഫിസില്‍നിന്നോ ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് (ആറുമാസത്തിനകം ലഭിച്ചതായിരിക്കണം).
ജവാന്മാരുടെ മക്കള്‍, വിമുക്ത ഭടന്‍മാരുടെ മക്കള്‍, യുദ്ധത്തില്‍ മരിച്ചവരുടെ വിധവകളുടെ മക്കള്‍ എന്നിവര്‍ ആയത് തെളിയിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുമുള്ള റിലേഷന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് (ഡിസ്ചാര്‍ജ് ബുക്ക്) എന്നിവ ഹാജരാക്കണം. സാക്ഷ്യപ്പെടുത്തുന്നവരുടെ നമ്പറും റാങ്കും പേരും വ്യക്തമാക്കിയിരിക്കണം.
എന്‍.സി.സി (എ/ബി/സി) സര്‍ട്ടിഫിക്കറ്റുള്ളവര്‍ അവയുടെ ഒറിജിനലും 1996 നവംബര്‍ 19നും 1997മേയ് 19നും ഇടയില്‍ ജനിച്ചവര്‍ രക്ഷിതാക്കളില്‍ നിന്ന് 10 രൂപയുടെ നോണ്‍ ജുഡീഷ്യല്‍ സ്റ്റാമ്പ് പേപ്പറില്‍ നിശ്ചിതമാതൃകയില്‍ തയാറാക്കി രക്ഷിതാക്കളും നോട്ടറിയും സാക്ഷ്യപ്പെടുത്തിയ സമ്മതപത്രവും കൊണ്ടുവരണം. മേല്‍പറഞ്ഞ എല്ലാ രേഖകളുടെയും അറ്റസ്റ്റ് ചെയ്ത രണ്ട് പകര്‍പ്പുകള്‍ കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍മി റിക്രൂട്ടിങ് ഓഫിസ്, വെസ്റ്റ്ഹില്‍ ബാരക്സ് കോഴിക്കോട് 673005 എന്ന വിലാസത്തിലോ 0495- 238953 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets