Monday, June 09, 2014

സിവില്‍ സര്‍വീസ് പരീക്ഷ: അപേക്ഷ ജൂണ്‍ 30 വരെ.

സിവില്‍ സര്‍വീസ് വിജ്ഞാപനമായി. പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് 24ന്
ഉയര്‍ന്ന പ്രായപരിധി 32 വയസ്സ് പൊതുവിഭാഗത്തിന് ആറ് തവണ പരീക്ഷയെഴുതാം. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ കോഴിക്കോടും പരീക്ഷാകേന്ദ്രം.

രാജ്യത്തെ ഭരണസംവിധാനത്തിന്‍െറ നട്ടെല്ലായ സിവില്‍ സര്‍വീസില്‍
പ്രവേശിക്കാനുള്ള പരീക്ഷാ നടപടികള്‍ക്ക് തുടക്കമായി. സിവില്‍ സര്‍വീസിലേക്കുള്ള ആദ്യ കടമ്പയായ പ്രിലിമിനറി പരീക്ഷക്കുള്ള വിജ്ഞാപനം യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇത് തെരഞ്ഞെടുക്കുന്നവരും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതേണ്ടതാണ്. പ്രിലിമിനറി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്‍െറ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള മെയിന്‍ പരീക്ഷയുടെയും റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. ആഗസ്റ്റ് 24നാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ. www.upsconline.nic.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. പരീക്ഷക്ക് മൂന്നാഴ്ച മുമ്പ് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. അഡ്മിഷന്‍ ടിക്കറ്റ് തപാലില്‍ അയക്കുന്നതല്ല.

സിവില്‍ സര്‍വീസ് പരീക്ഷ ഏതൊക്കെ സര്‍വീസുകളിലേക്ക്
താഴെ പറയുന്ന അഖിലേന്ത്യാ സര്‍വീസുകളിലേക്കാണ് സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നത്.
  1. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ്
  2. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 
  3. ഇന്ത്യന്‍ പൊലീസ് സര്‍വീസ്
  4. ഇന്ത്യന്‍ പി ആന്‍ഡ് ടി അക്കൗണ്ട്സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസ് ഗ്രൂപ് ‘എ’
  5. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസ് ഗ്രൂപ് ‘എ’,
  6. ഇന്ത്യന്‍ റവന്യൂ സര്‍വീസ് (കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ്) ഗ്രൂപ്പ് ‘എ’
  7. ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്സ് സര്‍വീസ് ഗ്രൂപ് ‘എ’
  8. ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐ.ടി) ഗ്രൂപ് ‘എ’
  9. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറീസ് സര്‍വീസ്, ഗ്രൂപ് ‘എ’ (അസിസ്റ്റന്‍റ് വര്‍ക്സ് മാനേജര്‍, അഡ്മിനിസ്ട്രേഷന്‍)
  10. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ഗ്രൂപ് ‘എ’
  11. ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്സ് സര്‍വീസ് ഗ്രൂപ് ‘എ’
  12. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് ഗ്രൂപ് ‘എ’
  13. ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസ് ഗ്രൂപ് ‘എ’
  14. ഇന്ത്യന്‍ റെയില്‍വേ പേഴ്സനല്‍ സര്‍വീസ് ഗ്രൂപ് ‘എ’
  15. പോസ്റ്റ് ഓഫ് അസിസ്റ്റന്‍റ് സെക്യൂരിറ്റി കമീഷണര്‍ ഇന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഗ്രൂപ് ‘എ’
  16. ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ്സ് സര്‍വീസ് ഗ്രൂപ് ‘എ'
  17. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (ജൂനിയര്‍ ഗ്രേഡ്) ഗ്രൂപ് ‘എ’
  18. ഇന്ത്യന്‍ ട്രേഡ് സര്‍വീസ് ഗ്രൂപ്പ് ‘എ’ (ഗ്രേഡ് III)
  19. ഇന്ത്യന്‍ കോര്‍പറേറ്റ് ലോ സര്‍വീസ് ‘ഗ്രൂപ് എ’
  20. ആംഡ് ഫോഴ്സസ് ഹെഡ്ക്വാര്‍ട്ടേഴ്സ് സിവില്‍ സര്‍വീസ് ഗ്രൂപ് ‘ബി’ (സെക്ഷന്‍ ഓഫിസേഴ്സ് ഗ്രേഡ്)
  21. ഡല്‍ഹി, അന്തമാന്‍- നികോബാര്‍ ഐലന്‍റ്സ്, ലക്ഷദ്വീപ്, ദാമന്‍- ദിയു ആന്‍ഡ് ദാദ്രാ-നാഗര്‍ഹവേലി സിവില്‍ സര്‍വീസ് ഗ്രൂപ് ‘ബി’
  22. ഡല്‍ഹി, അന്തമാന്‍-നികോബാര്‍ ഐലന്‍റ്സ്, ലക്ഷദ്വീപ്, ദാമന്‍-ദിയു ആന്‍ഡ് ദാദ്രാ -നാഗര്‍ഹവേലി പൊലീസ് സര്‍വീസ്, ഗ്രൂപ് ‘ബി’ 
  23. പുതുച്ചേരി സിവില്‍ സര്‍വീസ്, ഗ്രൂപ് ‘ബി’.

ഒഴിവുകള്‍

സിവില്‍ സര്‍വീസില്‍ ഏകദേശം 1291 ഒഴിവുകളാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ മാറ്റം വരാം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗക്കാര്‍ക്കും ശാരീരികവൈകല്യങ്ങള്‍ നേരിടുന്നവര്‍ക്കും നിയമാനുസൃതമായ ഇളവ് ലഭിക്കും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ 85 ഒഴിവുകളാണ് കണക്കാക്കിയിട്ടുള്ളത്.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍

കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സെന്‍റര്‍ അനുവദിക്കുക.

പരീക്ഷയുടെ ഘടന

രണ്ടു ഘട്ടങ്ങളായാണ് സിവില്‍ സര്‍വീസ് പരീക്ഷ നടക്കുക. പ്രിലിമിനറിയാണ് ആദ്യ ഘട്ടം. ഇതില്‍ വിജയിക്കുന്നവര്‍ക്കാണ് രണ്ടാം ഘട്ടമായ മെയിന്‍ പരീക്ഷ എഴുതാന്‍ കഴിയുക. മെയിന്‍ പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് ലഭിക്കുന്നവരെ ഇന്‍റര്‍വ്യൂവിന് ക്ഷണിക്കും. പ്രിലിമിനറി പരീക്ഷക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ മെയിന്‍ പരീക്ഷക്ക് വീണ്ടും ഓണ്‍ലൈനായി അപേക്ഷിക്കണം.

പ്രിലിമിനറി

പ്രിലിമിനറി പരീക്ഷക്ക് ഒബ്ജക്റ്റീവ് മാതൃകയിലുള്ള രണ്ട് പേപ്പറുകളാണുള്ളത്. ഓരോ പേപ്പറിനും 200 മാര്‍ക്ക് വീതമാണുണ്ടാവുക. രണ്ടു മണിക്കൂറായിരിക്കും സമയം. ചോദ്യപേപ്പര്‍ ഇംഗ്ളീഷിലും ഹിന്ദിയിലുമുണ്ടാകും. പ്രിലിമിനറി പരീക്ഷ ഒരു സ്ക്രീനിങ് ടെസ്റ്റ് മാത്രമാണ്. ഇതിലെ മാര്‍ക്ക് അടുത്തഘട്ടങ്ങളില്‍ പരിഗണിക്കുകയില്ല. ഈ വര്‍ഷം വിവിധ സര്‍വീസുകളിലും പോസ്റ്റുകളിലുമുള്ള ഒഴിവുകളുടെ 12 മുതല്‍ 13 ഇരട്ടിവരെ ഉദ്യോഗാര്‍ഥികളെയാണ് മെയിന്‍ പരീക്ഷക്ക് തെരഞ്ഞെടുക്കുക. മെയിന്‍ പരീക്ഷയുടെ എഴുത്തുപരീക്ഷക്ക് നിശ്ചിത മാര്‍ക്ക് നേടുന്നവരെയാണ് അഭിമുഖത്തിന് ക്ഷണിക്കുക. മെയിന്‍ പരീക്ഷയുടെ എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ലഭിക്കുന്ന മാര്‍ക്കാണ് അന്തിമ റാങ്കിങ്ങിന് പരിഗണിക്കുന്നത്. റാങ്കും ഉദ്യോഗാര്‍ഥിയുടെ അഭിരുചിയും പരിഗണിച്ചാണ് വ്യത്യസ്ത സര്‍വീസുകളിലേക്ക് നിയമനം ലഭിക്കുന്നത്.

മെയിന്‍

മെയിന്‍ പരീക്ഷയുടെ എഴുത്തുപരീക്ഷക്ക് ഒമ്പതു പേപ്പറുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം യോഗ്യതാ പേപ്പറുകളാണ്. ഇവയുടെ മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് പരിഗണിക്കില്ല.

യോഗ്യതാ പേപ്പറുകള്‍:

പേപ്പര്‍ A: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ഭാഷകളിലൊന്ന് തെരഞ്ഞെടുക്കണം-300 മാര്‍ക്ക്.
പേപ്പര്‍ B: ഇംഗ്ളീഷ് -300 മാര്‍ക്ക്
റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് പരിഗണിക്കുന്ന പേപ്പറുകള്‍:
പേപ്പര്‍ I:
ഉപന്യാസം 250 മാര്‍ക്ക്
പേപ്പര്‍ II
ജനറല്‍ സ്റ്റഡീസ് I -250 മാര്‍ക്ക്
(ഇന്ത്യന്‍ ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചര്‍, ഹിസ്റ്ററി ആന്‍ഡ് ജ്യോഗ്രഫി ഓഫ് ദ വേള്‍ഡ് ആന്‍ഡ് സൊസൈറ്റി)
പേപ്പര്‍ III:
ജനറല്‍ സ്റ്റഡീസ് II -250 മാര്‍ക്ക്
(ഗവേണന്‍സ്, കോണ്‍സ്റ്റിറ്റ്യൂഷന്‍, പൊളിറ്റി, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ്)
പേപ്പര്‍ IV:
ജനറല്‍ സ്റ്റഡീസ് III -250 മാര്‍ക്ക്
(ടെക്നോളജി, ഇക്കണോമിക് ഡെവലപ്മെന്‍റ്, ബയോഡൈവേഴ്സിറ്റി, എന്‍വയണ്‍മെന്‍റ്, സെക്യൂരിറ്റി ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്)
പേപ്പര്‍ V:
ജനറല്‍ സ്റ്റഡീസ് IV -250 മാര്‍ക്ക്
(എത്തിക്സ്, ഇന്‍റഗ്രിറ്റി ആന്‍ഡ് ആപ്റ്റിറ്റ്യൂഡ്)
പേപ്പര്‍ VI:
ഓപ്ഷനല്‍ സബ്ജക്റ്റ് -പേപ്പര്‍ 1 -250 മാര്‍ക്ക്
പേപ്പര്‍ VII:
ഓപ്ഷനല്‍ സബ്ജക്റ്റ് -പേപ്പര്‍ 2 -250 മാര്‍ക്ക്
ആകെ മാര്‍ക്ക് (എഴുത്തുപരീക്ഷ) -1750 മാര്‍ക്ക്
പേഴ്സനാലിറ്റി ടെസ്റ്റ്: 275 മാര്‍ക്ക്
ഗ്രാന്‍ഡ് ടോട്ടല്‍: 2025 മാര്‍ക്ക്
താഴെപ്പറയുന്ന പട്ടികയില്‍നിന്നും ഏതു വിഷയവും അപേക്ഷാര്‍ഥിക്ക് ഓപ്ഷനല്‍ വിഷയമായി തെരഞ്ഞെടുക്കാം. മെറിറ്റ് റാങ്കിങ്ങിന് പേപ്പര്‍ I മുതല്‍ VII വരെയുള്ളതിന്‍െറ മാര്‍ക്ക് പരിഗണിക്കും.
മെയിന്‍ പരീക്ഷക്കുള്ള ഓപ്ഷനല്‍ വിഷയങ്ങള്‍:
1. അഗ്രികള്‍ചര്‍ 2. ആനിമല്‍ ഹസ്ബന്‍ററി ആന്‍ഡ് വെറ്ററിനറി സയന്‍സ് 3. ആന്ത്രപ്പോളജി 4. ബോട്ടണി 5. കെമിസ്ട്രി 6. സിവില്‍ എന്‍ജിനീയറിങ് 7. കൊമേഴ്സ് ആന്‍ഡ് അക്കൗണ്ടന്‍സി 8. ഇക്കണോമിക്സ് 9. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് 10. ജിയോഗ്രഫി 11. ജിയോളജി 12. ഹിസ്റ്ററി 13. ലോ 14. മാനേജ്മെന്‍റ് 15. മാത്തമാറ്റിക്സ്, 16. മെക്കാനിക്കല്‍ എന്‍ജിനീയറിങ് 17. മെഡിക്കല്‍ സയന്‍സ് 18. ഫിലോസഫി 19. ഫിസിക്സ് 20. പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് 21. സൈക്കോളജി 22. പബ്ളിക് അഡ്മിനിസ്ട്രേഷന്‍ 23. സോഷ്യോളജി 24. സ്റ്റാറ്റിസ്റ്റിക്സ് 25. സുവോളജി 26. താഴെപ്പറയുന്ന ഭാഷകളുടെ സാഹിത്യം:
അസമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, കൊങ്കണി, മൈഥിലി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, സന്താലി, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, ഇംഗ്ളീഷ്.
ഉപന്യാസരീതിയില്‍ ഉത്തരമെഴുതേണ്ടതായിരിക്കും ചോദ്യപേപ്പര്‍. ഓരോ പേപ്പറിനും മൂന്നു മണിക്കൂര്‍ സമയം ഉണ്ടായിരിക്കും. മെയിന്‍ പരീക്ഷയുടെ യോഗ്യതാ പേപ്പറുകള്‍ ഒഴികെ മറ്റെല്ലാ പേപ്പറുകളും മലയാളം ഉള്‍പ്പെടെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു ഭാഷയിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്.

അപേക്ഷകരുടെ പ്രായം

അപേക്ഷകര്‍ക്ക് 2014 ആഗസ്റ്റ് ഒന്നിന് 21നും 32നും ഇടയിലായിരിക്കണം പ്രായം. 1982 ആഗസറ്റ് രണ്ടിനു മുമ്പും 1993 ആഗസ്റ്റ് ഒന്നിനു ശേഷവും ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
ഉയര്‍ന്ന പ്രായത്തിന് താഴെപ്പറയുന്ന വിധത്തില്‍ ഇളവുണ്ട്:
1. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പരമാവധി അഞ്ചു വര്‍ഷം
2. സംവരണത്തിനര്‍ഹരായ ഒ.ബി.സി വിഭാഗക്കാര്‍ക്ക് പരമാവധി മൂന്നു വര്‍ഷം
3. യുദ്ധത്തില്‍ പരിക്കേറ്റ സൈനികര്‍ക്ക് പരമാവധി മൂന്നു വര്‍ഷം
4. അന്ധ, ബധിര-മൂക, അസ്ഥി വൈകല്യമുള്ളവര്‍ക്ക് പരമാവധി 10 വര്‍ഷം (ഇളവുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിജ്ഞാപനം കാണുക).
എത്ര തവണ പരീക്ഷ എഴുതാം
ജനറല്‍ വിഭാഗക്കാര്‍ക്ക് ആറ് അവസരങ്ങളുണ്ട്. ഒ.ബി.സി വിഭാഗക്കാര്‍ക്ക് ഒമ്പത് അവസരമുണ്ട്. പട്ടികജാതി, പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് പരിധികളില്ല.
ജനറല്‍ വിഭാഗത്തിലെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ക്കും ഒമ്പത് അവസരങ്ങളുണ്ട്. മറ്റു വിഭാഗങ്ങളിലെ ശാരീരിക വെല്ലുവളികള്‍ നേരിടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അതത് വിഭാഗത്തിനര്‍ഹമായ അവസരങ്ങള്‍ തന്നെയാണ് ലഭിക്കുക.

യോഗ്യത

യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും പരീക്ഷയെഴുതാനൊരുങ്ങുന്നവര്‍ക്കും പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാം. മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത നേടുന്നവര്‍ അതിനു മുമ്പായി യോഗ്യതാ പരീക്ഷയില്‍ വിജയിച്ചിരിക്കണം. മെയിന്‍ പരീക്ഷക്കുള്ള അപേക്ഷക്കൊപ്പം യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. 2014 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് മെയിന്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിക്കുക.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് അപേക്ഷകര്‍ ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയിലൊന്നെങ്കിലും വിഷയമായെടുത്ത് ബിരുദം നേടിയവരോ അല്ളെങ്കില്‍ അഗ്രികള്‍ചര്‍, ഫോറസ്ട്രി, എന്‍ജിനീയറിങ് എന്നിവയിലൊന്നില്‍ ബിരുദം നേടിയവരോ ആയിരിക്കണം.

ഫീസ്

100 രൂപയാണ് അപേക്ഷാഫീസ്. വനിതാ ഉദ്യോഗാര്‍ഥികള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ക്കും അപേക്ഷാഫീസില്ല. ഏതെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളില്‍ നേരിട്ടോ നെറ്റ് ബാങ്കിങ് സംവിധാനമുപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനെര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നീ ബാങ്കുകള്‍ വഴിയോ ഫീസടക്കാവുന്നതാണ്. വിസ/മാസ്റ്റര്‍/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുപയോഗിച്ചും ഫീസടക്കാം.
അപേക്ഷിക്കുന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് യു.പി.എസ്.സി കാമ്പസിലെ ‘സി’ ഗേറ്റിലെ ഫെസിലിറ്റേഷന്‍ സെന്‍ററുമായി ബന്ധപ്പെടുക. അല്ലെങ്കില്‍            01123385271/01123381125/01123098543 എന്നീ നമ്പറുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.00 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ വിളിക്കുക.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets