Tuesday, August 19, 2014

സ്വാതന്ത്ര്യദിന സമ്മേളനവും ഗസ്സ ഐക്യദാര്‍ഢ്യ സംഗമവും.

ചെറുപുത്തൂര്‍ : വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ചെറുപുത്തൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന സമ്മേളനവും ഗസ്സ ഐക്യദാര്‍ഢ്യ സംഗമവും സ്ഥലം സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ശ്രീ. കൃഷ്ണന്‍ കുനിയില്‍ നിര്‍വഹിച്ചു. ഇന്ത്യയിലെ അധസ്ഥിതരുടെയുംഅശരണരുടെയും അവകാശ ധ്വംസനങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കുമെതിരെ നില്‍ക്കുന്നതോടൊപ്പം ഫലസ്തീനടക്കമുള്ള മര്‍ദ്ദിതരും പീഡിതരുമായ ജനവിഭാഗങ്ങള്‍ക്കു വേണ്ടിയും ശബ്ദിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യാവകാശ പ്രസ്ഥാനം കൂടിയാണ് വെല്‍ഫയര്‍ പാര്‍ട്ടി എന്നും അതില്‍ അണിചേരുന്നത് ലോകസമാധാനത്തിന് തന്നെ അനിവാര്യമാണെന്നും തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഫലസ്തീനെ അനുസ്മരിച്ചുകൊണ്ടാല്ലാതെ ഒരിന്ത്യക്കാരന് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ സാധിക്കില്ലെന്ന് ഫലസ്തീന്‍ന്റെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്ന മൗലാനാ മുഹമ്മദലിയുടെ സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിച്ചുകൊണ്ട് ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തിയ ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. സംഗമത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. കെ ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ച സംഗമത്തില്‍ ടിപി  അഹമ്മദ് ഹുസൈന്‍ സ്വാഗതവും സി മുഷ്താഖ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets