Tuesday, August 12, 2014

ഹയര്‍ സെക്കന്‍ഡറി പാസായവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ അവസരം.

വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ ഗ്രൂപ് സി തസ്തികകളിലെ നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എന്‍ട്രി ഓപറേറ്ററുടെ 1006 ഒഴിവും ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്കിന്‍െറ 991 ഒഴിവുമാണുള്ളത്. 12ാം ക്ളാസ് വിജയിച്ചിരിക്കണം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 1987 ആഗസ്റ്റ് രണ്ടിനും 1996 ആഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 10ഉം വര്‍ഷം വീതം വയസ്സിളവ് ലഭിക്കും. നവംബര്‍ രണ്ടിനും ഒമ്പതിനുമാണ് പരീക്ഷ. കേരള/കര്‍ണാടക റീജിയനു കീഴില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അപേക്ഷാഫീസില്ല. 
ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം. ഓ‌ഫ്‌ലൈനായി  അപേക്ഷിക്കുന്നവര്‍ sc.nic.inssckkr.kar.nic.in എന്നീ വെബ്സൈറ്റുകളില്‍നിന്ന് അപേക്ഷയുടെയും മറ്റ് ഫോറങ്ങളുടെയും മാതൃകയടക്കം വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്തെടുത്ത് അപേക്ഷ തപാലില്‍ അയക്കണം. കേരള/കര്‍ണാടക റീജിയനുകളില്‍പെട്ട അപേക്ഷാര്‍ഥികള്‍ Regional Director (KKR), Staff Selection Commission, Ist Floor, E wing, Kendriya sadan, Koramangala, Bangalore, Karnataka -560034 വിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 19. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതിയും ആഗസ്റ്റ് 19 ആണ്.
ഓൺലൈനായി അപേക്ഷിക്കുന്നവ൪ എസ്.എസി.സിയുടെ  http://ssconline.nic.in , http://ssconline2.gov.in എന്നീ വെബ്സൈറ്റ് വഴി അപേക്ഷ സമ൪പ്പിക്കുക. രണ്ട് ഘട്ടമായാണ് അപേക്ഷ. ആദ്യ ഘട്ടത്തിൽ അടിസ്ഥാനവിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും ലഭിക്കണ്ട പോസ്റ്റുകളുടെ ക്രമവും (L for LDC & D for DEO) നൽകാം. ഇത്രയും കാര്യങ്ങൾ നൽകിക്കഴിയുമ്പോൾ രജിസ്ട്രേഷൻ നമ്പ൪ സ്ക്രീനിൽ കാണിക്കും. ഇത് കുറിച്ചെടുക്കണം. പിന്നീട് ലോഗിൻ ചെയ്യുന്നത് ഈ നമ്പരും ജനനത്തീയതിയും ഉപയോഗിച്ചാണ്. ഇത്രയുമാകുമ്പോൾ അപേക്ഷ കഴിഞ്ഞു എന്ന് വിചാരിക്കരുത്. ഘട്ടങ്ങൾ ഇനിയും ബാക്കിയാണ്. അടുത്തതായി ഫോട്ടോയും ഒപ്പും Upload ചെയ്യണം. ഇത്അപേക്ഷിയ്ക്കുന്നതിനുമുൻപേ കരുതണം. ഫോട്ടോയുടെ വലിപ്പം 100 (width) X 120 (height) Pixel, സൈസ് 4kbയിൽ കുറയാനോ 12kbയിൽ കൂടാനോ പാടില്ല. ഒപ്പിന്റെ വലിപ്പം 140 (width) X 60 (height) Pixel, സൈസ് 1kbയ്ക്കും 12kbയ്ക്കും ഇടയിൽ. ഫോട്ടോയും ഒപ്പും JPG ഫോ൪മാറ്റിലായിരിക്കണം. അടുത്ത ഘട്ടമായി ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കുവാൻ ഓൺലൈനായും സൗകര്യമുണ്ട്.വിശദവിവരങ്ങള്‍ക്ക് ssc.nic.inssckkr.kar.nic.in എന്നിവ കാണുക.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets