Monday, September 08, 2014

സ്വാതന്ത്ര്യദിനാഘോഷം

ചെറുപുത്തൂര്‍ : പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെന്‍സറിയും ടീന്‍-ഇന്ത്യ ചെറുപുത്തൂര്‍ യൂണിറ്റും സംയൂക്തമായി സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ പി.സി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷര്‍ജാന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ അനുഭവശകലങ്ങള്‍ ചെറുപുത്തൂര്‍ സ്കൂള്‍ റിട്ട : ഹെഡ്മാസ്റ്റര്‍ ടി.പി. മമ്മദ്കുട്ടി സദസ്സില്‍ വിശദീകരിച്ചു. പ്രവാസി പ്രതിനിധി ചെമ്പന്‍ മുഹമ്മദ് ആശംസകള്‍ നേര്‍ന്നു. പരിപാടികളുടെ ഭാഗമായി ആശുപത്രി പരിസരത്ത് ടീന്‍-ഇന്ത്യ യൂണിറ്റിന്റെ തണല്‍ വൃക്ഷത്തൈ നട്ടു. ടീന്‍ ഇന്ത്യ രക്ഷാധികാരി ടി.പി സാലിഹ് ഹുസൈന്‍ സ്വാഗതവും യൂണിറ്റ് സെക്രട്ടറി റെജി നെഷാത്ത് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets