Monday, October 13, 2014

​വെല്‍ഫയര്‍ പാര്‍ട്ടി യൂണിറ്റ് സമ്മേളനം.

ചെറുപുത്തൂര്‍: അഴിമതി ഇല്ലാത്ത നാടിനും ജനപക്ഷ വികസനത്തിനും വേണ്ടി ജനങ്ങള്‍ കൈ കോര്‍ക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ചെറുപുത്തൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം മണ്ഡലം പ്രസിഡണ്ട് ഷഫീഖ് അഹമ്മദ് ഉദ്ഘടനം നിര്‍വ്വഹിച്ച സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ്, മണ്ഡലം വൈസ് പ്രസിഡണ്ട് ജോര്‍ജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി 'ഭാവി ചെറുപുത്തൂര്‍ : പ്രതീക്ഷകളും ആശങ്കകളും' എന്ന വിഷയത്തില്‍ പൊതു ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ ടിപി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, സി അലവിക്കുട്ടി, ജസീന തെക്കേടത്ത്, അര്‍ജുന്‍ സി, മുഹമ്മദ്‌ മുത്തു,  കെ അബ്ദുറഹ്മാന്‍ മാസ്റര്‍, യുപി സമദ്, എകെ ഷാജഹാന്‍, ഹുസൈന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ചെറി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ഷര്‍ജാന്‍ അഹമ്മദ്, വിഷ്ണു കേശവ് എന്നിവരെ ആദരിച്ചു. അഹമ്മദ് ഹുസൈന്‍ സ്വാഗതവും മുഷ്താഖ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കലാപരിപാടികളും നടന്നു.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets