Monday, November 03, 2014

കണ്ണൂരിൽ കരസേന റിക്രൂട്ട്‌മെന്റ് റാലി.


കോഴിക്കോട് ആർമി റിക്രൂട്ടിംഗ് ഓഫീസ് കണ്ണൂരിൽ കരസേന റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. നവംബർ 5 മുതൽ 15വരെ മാങ്ങാട്ടുപറമ്പ് കെ.എ.പിനാലാം ബറ്റാലിയൻ ഗ്രൗണ്ടിലെ സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് റാലി. വിവിധ ദിവസങ്ങളിലായി കാസർകോഡ്, കണ്ണൂർ,വയനാട്,കോഴിക്കോട്, മലപ്പുറം,തൃശൂർ, പാലക്കാട് ജില്ലക്കാർക്കും മാഹി ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലുള്ളവർക്കും പങ്കെടുക്കാം.  സോൾജ്യർ ജനറൽ ഡ്യൂട്ടി,ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ,സോൾജ്യർ ടെക്‌നിക്കൽ ആന്റ് നഴ്‌സിംഗ് അസിസ്റ്റന്റ്,നഴ്‌സിംഗ് അസിസ്റ്റന്റ് (നാവെറ്റ്), സോൾജ്യർ ട്രേഡ്‌സ്മാൻ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. പങ്കെടുക്കുന്നവർ റാലി നടക്കുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ആവശ്യമായ രേഖകൾ സഹിതം റാലി സ്ഥലത്ത് ഹാജരാവണം. പ്രായം സോൾജ്യർ ജനറൽ ഡ്യൂട്ടി17 1/221വയസ്(05.11.1993നും 05.05.1997നും ഇടയിൽ ജനിച്ചവർ. മറ്റെല്ലാ തസ്തികകളിലേക്കും17 1/223 വയസ്.(05.11.1991നും05.05.1997നും ഇടയിൽ ജനിച്ചവർ).
നവംബർ 5: സോൾജ്യർ ട്രേഡ്‌സ്മൻകാസർകോഡ്, കണ്ണൂർ,വയനാട്,കോഴിക്കോട്, മലപ്പുറം,തൃശൂർ, പാലക്കാട് മാഹി ,ലക്ഷദ്വീപ്
നവംബർ 6: സോൾജ്യർ ടെക്‌നിക്കൽ ആന്റ് നഴ്‌സിംഗ് അസിസ്റ്റന്റ്,നഴ്‌സിംഗ് അസിസ്റ്റന്റ് മൃഗസംരക്ഷണം (നാവെറ്റ്)കാസർകോഡ്, കണ്ണൂർ,മലപ്പുറം
നവംബർ 7: സോൾജ്യർ ടെക്‌നിക്കൽ ആന്റ് നഴ്‌സിംഗ് അസിസ്റ്റന്റ്,നഴ്‌സിംഗ് അസിസ്റ്റന്റ് മൃഗസംരക്ഷണം (നാവെറ്റ്)വയനാട്,കോഴിക്കോട്,തൃശ്ശൂർ, പാലക്കാട്, മാഹി ,ലക്ഷദ്വീപ്
നവംബർ 8: സോൾജ്യർ ക്ലർക്ക്/സ്റ്റോർ കീപ്പർടെക്‌നിക്കൽകാസർകോഡ്, കണ്ണൂർ,മലപ്പുറം
നവംബർ 9: സോൾജ്യർ ക്ലർക്ക്/സ്റ്റോർ കീപ്പർടെക്‌നിക്കൽവയനാട്,കോഴിക്കോട്,തൃശ്ശൂർ, പാലക്കാട് മാഹി ,ലക്ഷദ്വീപ്
നവംബർ 10: സോൾജ്യർ ജനറൽ ഡ്യൂട്ടികണ്ണൂർ,വയനാട്,മാഹി, ലക്ഷദ്വീപ്
നവംബർ 11: സോൾജ്യർ ജനറൽ ഡ്യൂട്ടികോഴിക്കോട്, പാലക്കാട്, തൃശൂർ.
നവംബർ 12: സോൾജ്യർ ജനറൽ ഡ്യൂട്ടി  കാസർകോഡ്,മലപ്പുറം

ശാരീരിക യോഗ്യതകൾ

സോൾജ്യർ ജനറൽ ഡ്യൂട്ടി,ട്രേഡ്‌സ്മൻ, നഴ്‌സിംഗ് അസിസ്റ്റന്റ്ഉയരം 166 സെ.മി.സോൾജ്യർ ടെക്‌നിക്കൽ165സെ.മിസോൾജ്യർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ162സെ.മിതൂക്കം 50 കിലോഗ്രാം. നെഞ്ചളവ്: 77​-82.സോൾജ്യർ ട്രേഡ്‌സ്മൻ48 കിലോ ഗ്രാം. നെഞ്ചളവ്:76-81 സെ.മി

യോഗ്യത:


സോൾജ്യർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ: 

ആർട്‌സ്, സയൻസ്,കോമേഴ്‌സ് എന്നീ എതെങ്കിലും വിഭാഗത്തിൽ എല്ലാ വിഷയങ്ങളിലും കൂടി 50 ശതമാനം മാർക്കോടെയും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കോടെയും പ്ലസ്ടു അല്ലെങ്കിൽ ഇന്റർ മീഡിയറ്റ് പാസ്സായിരിക്കണം. ഢഒടഇ: പത്താംക്ലാസിൽകണക്കോ അക്കൗണ്ട്‌സോ തിരഞ്ഞെടുത്തവർക്ക് പാർട്ട് ഒന്നിലും രണ്ടിലും മൂന്നിലും മൊത്തം 50 ശതമാനാം മാർക്കും ഓരോ വിഷയത്തിനും കുറഞ്ഞത് 40 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ബിരുദമുണ്ടെങ്കിൽ വി.എച്ച്.എസ്.സി പാസായാൽ മതി. അല്ലെങ്കിൽ പത്താം ക്ലാസിൽ കണക്കിനോ അക്കൗണ്ട്‌സിനോ യോഗ്യതയുള്ളവർ.

സോൾജ്യർ ടെക്‌നിക്കൽ: 


പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. കെമിസ്ട്രി, ഫിസക്‌സ്, മാത്സ്, ഇംഗ്ലീഷ്45 ശതമാനം മാർക്കോടെ പഠിച്ചിരിക്കണം. അല്ലെങ്കിൽ വി.എച്ച്.എസ്.സി പാർട്ട് ഒന്നും രണ്ടും പാർട്ട് മൂന്നിലെ ഗ്രൂപ്പ് ഒന്നും വിജയിച്ചിരിക്കണം.

സോൾജ്യർ ജനറൽ ഡ്യൂട്ടി: 


എസ്.എസ്.എൽ.സി 45 ശതമാനം മാർക്കോടെ പാസായിരിക്കണം. ഓരോ വിഷയങ്ങളിലും കുറഞ്ഞത് 33 ശതമാനംമാർക്ക് നേടിയിരിക്കണം. ഉയർന്ന യോഗ്യതയുള്ളവർക്ക് മാർക്ക് നിബന്ധന ബാധകമല്ല. ലക്ഷദ്വീപുകാർക്ക് സാധാരണ ജയം മതി. എസ്.ടി വിഭാഗക്കാർക്ക് എട്ടാം തരം സാധാരണ ജയം മതി.
സോൾജ്യർ ട്രേഡ്‌സ്‌മെൻപത്താംക്ലാസ്/എട്ടാം ക്ലാസ് ജയം

സോൾജ്യർ നഴ്‌സിംഗ് അസിസ്റ്റന്റ് (നാവെറ്റ്) 


ഫിസിക്‌സ്, കെമിസ്ട്രി,ബയോളജി, ഇംഗ്ലീഷ് ഉൾപ്പെട്ട സയൻസിൽ മൊത്തം 50 ശതമാനം മാർക്കോടെയുംഓരോ വിഷയത്തിനും 40 ശതമാനം മാർക്കോടെയും പ്ലസ്ടു അല്ലെങ്കിൽ ഇന്റർമീഡിയറ്റ് പാസായിരിക്കണം. ബോട്ടണി/ സുവോളജി/ബയോ സയൻസിൽ ബിരുദവും ഇംഗ്ലീഷിൽ സാധാരണ പാസും നേടിയവരുടെ പ്ലസ്ടു മാർക്ക് പരിഗണിക്കില്ല. എങ്കിലും ഈ നാലു വിഷയങ്ങൾ പ്ലസ് ടുവിന് പഠിച്ചിരിക്കണം. അല്ലെങ്കിൽ വി.എച്ച്.എസ്.സി പാർട്ട് ഒന്നിലും രണ്ടിലും പാർട്ട് മൂന്നിൽ ഗ്രൂപ്പിൽ രണ്ടിലും മൂന്നിലും മൊത്തം 50 ശതമാനം മാർക്കും ഓരോവിഷയത്തിനും കുറഞ്ഞത് 40 ശതമാനം മാർക്കും ഉണ്ടായിരിക്കണം.

കായിക ക്ഷമത പരീക്ഷ: 


1.6 കി.മി ഓട്ടം6 മിനുട്ട് 20 സെക്കൻഡിനുള്ളിൽപുൾ അപ്പ്: മിനിമം 6സിഗ് സാഗ് ബാലൻസ്ലോംഗ് ജമ്പ്9 അടിറാലിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും.ഫോൺ : 0495  2383953

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets