Tuesday, June 05, 2012

പി.എം.കെ ഫൈസി കാറപകടത്തില്‍ മരണപെട്ടു

മോങ്ങം: അല്‍ ഇര്‍ഫാദ് ചീഫ് എഡിറ്ററും കേരളത്തിലെ പ്രമുഖ ദ‌അവാ പ്രവര്‍ത്തകനും പ്രസിദ്ധ പ്രഭാഷകനും പണ്ഡിതനുമായ പി.എം.കെ ഫൈസി മോങ്ങം എന്ന പൂന്തല മുഹമ്മദ് കുട്ടി ഫൈസി കാറനപകടത്തില്‍ മരണപെട്ടു. ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പി.എം.കെ ഉച്ചക്ക് 12 മണിയോടെയാണ് മരണപെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന സഹ പ്രവര്‍ത്തകനും ഭാര്യാ സഹോദരി ഭര്‍ത്താവുമായ എം.സി.മുഹമ്മ്ദ് ഫൈസി, എം.സി.റഷീദലി, എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന്  എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്  ആശുപത്രിയില്‍  ചികിത്സയിലാണ്.
            ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇടുപ്പെല്ലിന് പരിക്കേറ്റതിനാല്‍ റഷീദലിയെ ഉച്ചയോടെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാകുമെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചു

2 comments:

  1. എന്റെ പ്രിയപ്പെട്ട ഉസ്താദ്‌..

    ReplyDelete
    Replies
    1. അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
      അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.............

      Delete

Recent Posts

Label Widget by InfozGuide

Blogger Widgets