|
സുഫൈദലിക്കുള്ള ഉപഹാരം ഹസ്സന് ഹാജി സമ്മാനിക്കുന്നു. |
ചെറുപുത്തൂര്‍ എ.എം.എല്‍.പി.സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിയും ഇന്റര്‍നാഷണല്‍ ഇന്റര്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പായ സുബത്രോ കപ്പില്‍ റണ്ണേഴ്സ്അപ്പായ മലപ്പുറം എം.എസ്.പി. സ്കൂള്‍ ടീമംഗവുമായ സുഫൈദലിക്ക് ചെറുപുത്തൂര്‍ സ്കൂള്‍ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. ചെറുപത്തുരിലെ പഴയ ഫുട്ബോള്‍ താരമായ നൊട്ടത്ത് ഹസ്സന് ഹാജി സമ്മാനിച്ചു. 'ഒരുമ' ഫാമിന്റെ ക്യാഷ് അവാര്‍ഡ് പി.ടി.എ. പ്രസിഡണ്ട് ചെറിയ മമ്മദ് സമ്മാനിച്ചു. യോഗത്തില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്ത് വിജയഭേരി കോ-ഓര്‍ഡിനേറ്റര്‍ മൊയ്തീന്‍കുട്ടി മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു. പി.ടി.എ. പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര് ബാലകൃഷ്ണന് സ്വാഗതവും അലവിക്കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
|
'ഒരുമ' ഫാമിന്റെ ക്യാഷ് അവാര്‍ഡ് പി.ടി.എ. പ്രസിഡണ്ട് ചെറി അഹമ്മദ് സമ്മാനിക്കുന്നു. |
പിന്നണി പ്രവര്തകര്കു നന്ദി.
ReplyDeleteസ്നേഹതോടെ
സുബൈര്‍ അബുദാബി
സുബൈര്‍ അബുദാബി, അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി ............
ReplyDelete