Friday, October 05, 2012

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

വോട്ടവകാശം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുന്നതിനും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുളള നടപടിക്രമങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ ലഘൂകരിക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുളള പുതിയ സംവിധാനമാണ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതു കൂടാതെ മുന്‍കാലങ്ങളിലേതുപോലെ വില്ലേജ് - താലൂക്ക് ഓഫീസുകളിലും പോളിങ് ബൂത്തുകളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ.) മാര്‍ മുഖേനയും അപേക്ഷ സ്വീകരിക്കും.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ceo.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകള്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ പ്രിന്റെടുത്ത് അന്വേഷണത്തിനായി പ്രാദേശിക തലത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി നിയോഗിച്ചിട്ടുളള ബി.എല്‍.ഒ. മാര്‍ക്ക് നല്‍കും. അപേക്ഷ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് സി.ഇ.ഒ. യുടെ സൈറ്റില്‍ പരിശോധിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിച്ചു കഴിഞ്ഞാന്‍ ഫോട്ടോ എടുക്കാന്‍ മാത്രം അതതു താലൂക്ക് ഓഫീസുകളില്‍ എത്തിയാല്‍ മതി. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സൗകര്യപ്രദമായ തീയതികള്‍ തെരഞ്ഞെടുക്കാനും സംവിധാനമുണ്ട്.

. ഒക്‌റ്റോബര്‍ എട്ട് മുതല്‍ 16 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 17 മുതല്‍ 31 വരെ അതത് തദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംഘം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കും. ജൂനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ലാപ്‌ടോപ്, ഇന്റര്‍നെറ്റ് സൗകര്യം കാമറ എന്നീ സംവിധാനങ്ങളോടെയാണ് സംഘം സന്ദര്‍ശനം നടത്തി തത്സമയം ഡാറ്റാ എന്‍ട്രി നടത്തുക. ഇതു കൂടാതെ ഒക്‌റ്റോബര്‍ ഏഴ്, 14,21 തുടങ്ങിയ ങായറാഴ്ചകളില്‍ ബി.എല്‍.ഒ. മാര്‍ മുഖേന നിശ്ചിത സ്ഥലങ്ങളില്‍ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ പേര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ തുടങ്ങിയാന്‍ ഹിയറിങിനുളള തിരക്കും കുറയും. ഇത് നടപടി ക്രമങ്ങള്‍ വേഗം പൂര്‍ത്തിയാക്കാനും സഹായിക്കും.

2 comments:

Recent Posts

Label Widget by InfozGuide

Blogger Widgets