Thursday, November 15, 2012

ബോധവല്‍ക്കരണ ക്ലാസ് നടത്തി.


ചെറുപുത്തൂര്‍ എ.എം.എല്‍.പി. സ്കൂള്‍ രക്ഷാകര്‍ത്ത സമിതിയുടെ ആഭിമുഖ്യത്തില്‍ രക്ഷിതക്കള്‍ക്കായി ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. സ്കൂള്‍ ഹാളില്‍ വെച്ച നടന്ന പരിപാടിയില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്ത് വിജയഭേരി കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ ക്ലാസ്സെടുത്തു. സ്കൂളിന്‍റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന് രക്ഷിതാക്കളും പഞ്ചായത്തും മാനേജ്മെന്‍റും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയുണ്ടായി. ഗവണ്‌മെന്‍റ്-മാനേജ്മെന്‍റ് വത്യാസങ്ങള്‍ നോക്കാതെ സ്ഥാപനം നമ്മുടെതാണെന്ന ബോധം രക്ഷിതാക്കള്‍ക്കുണ്ടാവുകയും സ്കൂള്‍ പ്രവര്‍ത്തനത്തിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികളെ കൂടെ പങ്കെടിപ്പിച്ച്ചുകൊണ്ടുമാണ്‌ നാം മുന്നോട്ട് നീങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ടി.എ. പ്രസിഡണ്ട്ചെറിയ മമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ സ്വാഗതവും അലവിക്കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

2 comments:

  1. ചെറിക്കും, പിന്നണി പ്രവര്തഗര്‍ക്കും നന്ദി. നല്ല നല്ല പരിപാടികള്‍ നടത്തുന്ന പ ടി എ കമ്മിറ്റി ക്ക് അഭിനന്നനം

    ReplyDelete
    Replies
    1. അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി............

      Delete

Recent Posts

Label Widget by InfozGuide

Blogger Widgets