Tuesday, January 22, 2013

ഹൈസ്‌കൂള്‍ അസിസ്റ്റന്‍റ് വിജ്ഞാപനമായി.

115 തസ്തികകളില്‍ പി.എസ് .സി. അപേക്ഷ ക്ഷണിച്ചു


വിവിധ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, കണക്ക്, ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 14 ജില്ലകളിലും ഒഴിവ് പ്രതീക്ഷിക്കുന്നുണ്ട്. 18-40 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായ പരിധി. അര്‍ഹരായ സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി എഡുമാണ് അടിസ്ഥാന യോഗ്യത. തത്തുല്യ യോഗ്യതയും പരിഗണിക്കും. ഇതുള്‍പ്പെടെ 115 തസ്തികകളില്‍ പുതിയ വിജ്ഞാപനപ്രകാരം അപേക്ഷിക്കാം. പി എസ് സി വെബ്‌സൈറ്റില്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.keralapsc.org
ഫിബ്രവരി ആറ് ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
അപേക്ഷാക്കാവുന്ന തസ്തികകള്‍ കാറ്റഗറി നമ്പര്‍ സഹിതം

 ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം)

647/2012 മെഡിക്കല്‍ ഓഫീസര്‍ (നേത്ര)
648/2012 അസിസ്റ്റന്റ് കമ്പയിലര്‍
649/2012 വൊക്കേഷണല്‍ ടീച്ചര്‍ (റിസപ്ഷന്‍, ബുക് കീപ്പിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍)
650/2012 അസിസ്റ്റന്റ് എന്‍ജിനിയര്‍ കേരള വാട്ടര്‍ അതോറിറ്റി
651/2012 അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് മാത്രം)
652/2012 മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ)
653/2012 ക്യുറേറ്റര്‍
654/2012 ടെലിഫോണ്‍ ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ് ഗ്രേഡ് -2
655/2012 ഡ്രാഫ്റ്റ്‌സ് മാന്‍ ഗ്രേഡ്1 (സിവില്‍)
656/2012 ഡ്രാഫ്റ്റ്‌സ് മാന്‍ ഗ്രേഡ് -2 ടൗണ്‍ പ്ലാനിങ് സര്‍വേയര്‍ ഗ്രേഡ് -2
657/2012 ലക്ചറര്‍ ഇന്‍ ലോ

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

658/2012 ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു)
659/2012 മുതല്‍ 664/2012 വരെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, കണക്ക്, ഹിന്ദി, മലയാളം, ഇംഗ്ലീഷ്)
665/2012 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്--2
666/2012 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്--2
667/2012 ഡ്രൈവര്‍ ഗ്രേഡ്--2 (വിമുക്ത ഭടന്മാര്‍ക്കു മാത്രം)
668/2012 മുതല്‍ 673/2012 വരെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, കണക്ക്, ഹിന്ദി, മലയാളം, ഇംഗ്ലീഷ്)തസ്തികമാറ്റം വഴിയുള്ള നിയമനം
674/2012 യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) (തസ്തികമാറ്റം വഴി)
675/2012 എല്‍.പി.സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) (തസ്തികമാറ്റം വഴി)
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
676/2012 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പൊളിറ്റിക്കല്‍ സയന്‍സ് (പട്ടികവര്‍ഗക്കാരില്‍നിന്നുമാത്രം)
677/2012 ഓവര്‍സിയര്‍ ഗ്രേഡ് ക (ഇലക്ട്രിക്കല്‍) ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് (പട്ടികവര്‍ഗക്കാര്‍ക്കുമാത്രം)
679/2012 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ (ജൂനിയര്‍) ജ്യോഗ്രഫി
680/ 2012 ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് (യു.ജി.സി.) (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പട്ടികവര്‍ഗക്കാര്‍ക്കു മാത്രം)
681/2012 ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് (പോളിടെക്‌നിക് കോളേജുകള്‍)
682/2012 ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
683/2012 ബൈന്‍ഡര്‍ ഗ്രേഡ് -2 (പട്ടിക വര്‍ഗക്കാര്‍ക്കു മാത്രം)

എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണസമുദായക്കാര്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)

684/2012-687/2012 അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍
688/2012-689/2012 ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് -2/ ടൗണ്‍ പ്ലാനിങ് സര്‍വേയര്‍ ഗ്രേഡ് -2
690/2012 അസി. മാനേജര്‍ ഗ്രേഡ്-2
691/2012 ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍കേരള വാട്ടര്‍ അതോറിറ്റി
692/2012 ബോട്ട് ഡ്രൈവര്‍
693/2012-696/2012 സ്രാങ്ക്
697/2012- 698/2012 ലക്ചറര്‍
699/2012-720/2012 ജൂനിയര്‍ കണ്‍സള്‍ട്ടന്റ്- വേരിയസ് സ്‌പെഷ്യാലിറ്റീസ്.

 ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്യുന്നത് എങ്ങിനെ എന്ന് അറിയാന്‍ ഇവിടെ ക്ലിക്കുക.

2 comments:

  1. നല്ലൊരു ശ്രമം ആശംസകള്‍

    ReplyDelete
    Replies
    1. റോബിന്‍,
      അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി..........

      Delete

Recent Posts

Label Widget by InfozGuide

Blogger Widgets