Friday, March 08, 2013

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാതലായ മാറ്റം വരുത്തി 2013ലെ പ്രിലിമിനറി പരീക്ഷക്ക് യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു.
മെയിന്‍ പരീക്ഷക്ക് രണ്ട് ഐച്ഛിക വിഷയങ്ങള്‍ ഉണ്ടായിരുന്നത് ഒന്നാക്കി മാറ്റിയും ജനറല്‍ സ്റ്റഡീസിനും ഇംഗ്ളീഷിനും കൂടുതല്‍ പ്രാമുഖ്യം നല്‍കിയുമാണ് യു.പി.എസ്.സിയുടെ പുതിയ പരിഷ്കാരം.
പുതിയ വിജ്ഞാപനമനുസരിച്ച് പ്രിലിമിനറിക്ക് രണ്ട് പേപ്പറുകളും മെയിന്‍ പരീക്ഷക്ക് ഏഴ് പേപ്പറുകളും ഉണ്ടാകും. ഇതില്‍ നാലെണ്ണം ജനറല്‍ സ്റ്റഡീസും രണ്ടെണ്ണം ഐച്ഛിക വിഷയവും ഒന്ന് ഇംഗ്ളീഷ് ഭാഷയുമായിരിക്കും. ഈ വര്‍ഷം മുതല്‍ ഇംഗ്ളീഷ് ഭാഷയുടെ മാര്‍ക്കും ഫൈനല്‍ റാങ്കിങ്ങില്‍ പരിഗണിക്കും. ഇംഗ്ളീഷ് ഭാഷാ പേപ്പറിന് 300 മാര്‍ക്കും മറ്റുള്ളവക്ക് 250 മാര്‍ക്ക് വീതവുമാണ്. ഇന്‍റര്‍വ്യൂവിന് 275 മാര്‍ക്ക്. മൊത്തം 2075 മാര്‍ക്ക്.
ഭാഷാ വിഷയങ്ങള്‍ ഐച്ഛിക വിഷയമായെടുക്കാന്‍ അതേ വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ അവസരമുള്ളൂ.
ഈ വര്‍ഷം മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷക്കും ഫോറസ്റ്റ് സര്‍വീസ് പരീക്ഷക്കും ഒറ്റ പ്രിലിമിനറി പരീക്ഷയാണ്. ഏതെങ്കിലും ഒരു സര്‍വീസിലേക്കോ രണ്ട് സര്‍വീസുകളിലേക്കുമായോ യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ http://upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2013 ഏപ്രില്‍ നാല്. അപേക്ഷാ ഫീസ് 100 രൂപ. എസ്.സി/എസ്ടി വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും ഫീസില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് യു.പി.എസ്.സി വെബ്സൈറ്റോ എംപ്ളോയ്മെന്‍റ് ന്യൂസോ കാണുക.


1 comment:

  1. അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.............

    ReplyDelete

Recent Posts

Label Widget by InfozGuide

Blogger Widgets