Friday, March 22, 2013

നവതിയുടെ നിറവില്‍ ചെറുപുത്തൂര്‍ സ്കൂള്‍

ചെറുപുത്തൂര്‍ : ചെറുപുത്തൂര്‍ സ്കൂള്‍ നവതിയിലേക്ക് കടക്കുന്നു. 1924ല്‍ ആരംഭിച്ച സ്കൂളിന്‍റെ നവതിയാഘോഷങ്ങള്‍ക്ക് മാറ്റ്‌ കൂട്ടാന്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഇതിന്‍റെ ഭാഗമായി നഴ്സറിയുടെയും സ്കൂളിന്‍റെയും വാര്‍ഷികങ്ങള്‍, 'മികവ് 2012-13' പ്രദര്‍ശനം, സുവനീര്‍-സപ്ലിമെന്‍റ് പ്രകാശനം, പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ തുടങ്ങിയവയാണ് നടക്കുക. ആഘോഷങ്ങള്‍ക്ക് ഏപ്രില്‍ 10ന് നടക്കുന്ന' മികവ് 2012-13' എന്ന പേരില്‍ നടക്കുന്ന 2012-13 വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ മികവിന്‍റെ പ്രദര്‍ശനത്തോടെയും ഏപ്രില്‍ 30ന് നടക്കുന്ന നഴ്സറി-സ്കൂള്‍ വാര്‍ഷികത്തോടെയും തുടക്കമാവും. ചെറുപുത്തൂരിനെ പുരോഗതിയിലേക്ക് ഉയര്‍ത്തിയ മഹാരഥന്‍മാരുടെ ചരിത്രവായനയാണ് സുവനീറിലൂടെ ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ സപ്ലിമെന്‍റും പുറത്തിറക്കുന്നുണ്ട്‌. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ വാര്‍ഷികാഘോഷത്തില്‍ ആദരിക്കും.

സംഘാടകസമിതി രൂപീകരണ യോഗം പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട്‌ പി.സി. അബ്‌ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
നവതിയാഘോഷങ്ങുളുടെ വിജയത്തിനായി പി.സി. അബ്‌ദുറഹ്‌മാന്‍ ചെയര്‍മാനും ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ജനറല്‍കണ്‍വീനറും പി.ടി.എ. പ്രസിഡണ്ട്‌ ചെറി കെ. സോളാര്‍ സ്വാഗതസംഘം ചെയര്‍മാനുമായി സംഘാടകസമിതി രൂപീകരിച്ചു. ഇതിനു പുറമെ പ്രോഗ്രാം, ഫിനാന്‍സ്, ഫുഡ്‌, പബ്ലിസിറ്റി, സുവനീര്‍, റിസപ്ഷന്‍, സ്റ്റേജ്, തുടങ്ങിയ സബ്കമ്മിറ്റികളും രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗം പി.സി. അബ്‌ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ചെറി കെ. സോളാര്‍ സ്വാഗതവും അലവിക്കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

3 comments:

  1. Replies
    1. അതെ................
      അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി സൈനുല്‍ ആബിദീന്‍.............

      Delete

Recent Posts

Label Widget by InfozGuide

Blogger Widgets