Thursday, August 01, 2013

നൊട്ടന്‍ സൈനുദ്ദീന്‍ വീട് നിര്‍മ്മാണ സമിതി രൂപീകരിച്ചു.

മോങ്ങം: മലപ്പുറം ജില്ലയിലെ മോങ്ങത്തിനടുത്തുള്ള ചെറുപുത്തൂര്‍ സ്വദേശി നൊട്ടന്‍ സൈനുദ്ദീന് വീട് നിര്‍മ്മിക്കുന്നതിനുള്ള സമിതി രൂപീകരിച്ചു. സൈനുദ്ദീനും മാനസികരോഗിയായ മാതാവും, ഭാര്യയും പറക്കമുറ്റാത്ത നാല് പെണ്‍കുട്ടികളടങ്ങുന്ന കുടുംബം എപ്പോഴും നിലം പൊത്താന്‍ സാധ്യതയുള്ള ഒരു കൊച്ചുകുടിലിലാണ് താമസം. ദരിദ്ര കുടുംബത്തിന്‍റെ ഏക ആശ്രയമായ സൈനുദ്ദീന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് മാതാവിന്റെ ചികിത്സയും കുട്ടികളുടെ പഠനവും കുടുംബത്തിന്റെ ദൈനംദിന ചിലവുകളും നടക്കുന്നത്. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തന്നെ പ്രയാസപ്പെടുമ്പോള്‍ "ഒരു കൊച്ചുവീട്" എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കുകയില്ലല്ലോ? മൊറയൂര്‍ വി.എച്ച്.എം. ഹയര്‍സെക്കണ്ടറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മൂത്ത പെണ്‍കുട്ടി. പഠിക്കാന്‍ മിടുക്കികളായ കുട്ടികള്‍ക്ക്പഠന സൗകര്യം ഒരുക്കാനും പ്രാഥമിക സൌകര്യങ്ങള്‍ പോലും ഇല്ലാത്ത നിലം പൊത്താറായ മേല്‍കുരയോട് കൂടിയ കുടിലിനു പകരം ഒരു കൊച്ചു വീട് നിര്‍മ്മിക്കുക എന്ന ഉദ്ദേശത്തോടെ കെ. ഹംസഹാജി മുഖ്യരക്ഷാധികാരിയായി നൊട്ടന്‍ സൈനുദ്ദീന്‍ വീട് നിര്‍മ്മാണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. എന്‍. ഹസ്സനാജി രക്ഷാധികാരിയും പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡണ്ട് പിസി അബ്ദുറഹ്മാന്‍ പ്രസിഡണ്ടും സി. അലവിക്കുട്ടി ( പി.ടി.എ. പ്രസിഡണ്ട്, മൊറയൂര്‍ വി.എച്ച്.എം. ഹയര്‍സെക്കണ്ടറി സ്കൂള്‍), കെ. അബ്ദുല്‍ മജീദ്‌ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാണ്. എന്‍. അഹമ്മദ്, ഹസ്സന്‍ ബഷീര്‍ മാസ്റ്റര്‍ ( വി.എച്ച്.എം. ഹയര്‍സെക്കണ്ടറി സ്കൂള്‍, മൊറയൂര്‍) എന്നിവര്‍ സെക്രട്ടറിമാരും ഒടക്കല്‍ ബാബു (റിയ ട്രാവല്‍സ്), എം.സി. റഷീദ് എന്നിവര്‍ ജോയന്‍റ് സെക്രട്ടറിമാരുമാണ്. ഡോ: അബ്ദുല്‍ ഹമീദ് ട്രഷററും ഡോ: ടി.പി. ഫാറൂഖ്, എന്‍. അവറാന്‍, ഹുസൈന്‍ മാസ്റ്റര്‍, ചെറി കെ. സോളാര്‍ എന്നിവര്‍ പ്രവര്‍ത്തകസമിതി അംഗങ്ങളുമാണ്. സൌത്ത് ഇന്ത്യന്‍ ബാങ്ക് മോങ്ങം ബ്രാഞ്ചില്‍ ജോയിന്റ് അക്കൗണ്ട്‌ ആയി 9053000004295 എന്ന നമ്പറില്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ഭീമമായ സംഖ്യ ചിലവ് വരുന്ന സംരഭത്തില്‍ മനുഷ്യസ്നേഹികളായ ഏവരുടെയും സഹായസഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് +919539836145 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അക്കൌണ്ട് വിവരങ്ങള്‍
Account Number: 9053000004295
South Indian Bank Mongam Branch
IFSC: SIBL0000619

2 comments:


  1. ഇതു വളരെ നന്നായി ഇങ്ങനെ ഉള്ള പാവങ്ങളെ ഏപ്പോളും നമ്മൾ അവസാനം മാത്രം ആണ് കാണാർ കുറച്ച്‌ നേരത്തെ തന്നെ ഒരു സഹായം അവശിം ഉള്ളവൻ തന്നെ ആണ് സൈനു ഏന്ക്കിലും വളരെ നല്ല കാരിം ഇതിനു എല്ലാ വിധ സഹായവൂം സഹകരണവൂം എന്നിൽ നിന്നും ഉണ്ടാവൂം അതുപോല ഈ കമ്മറ്റി ക്ക് എല്ലാ വിധ നന്മ യും നേരുന്നു

    ReplyDelete
    Replies
    1. അതെ................
      അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി അബ്ദുല്‍ ഗഫൂര്‍.............

      Delete

Recent Posts

Label Widget by InfozGuide

Blogger Widgets