Wednesday, September 25, 2013

ദക്ഷിണ റെയില്‍വേയില്‍ വന്‍ അവസരം.

സതേണ്‍ റെയില്‍വേയിലെയും ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയിലെയും 5450 ഒഴിവിലേക്ക് ചെന്നൈ റെയില്‍വേ റിക്രൂട്ട്‌മെന്‍റ് സെല്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ട്രാക്മാന്‍, ഹെല്‍പര്‍, പോര്‍ട്ടര്‍, പ്യൂണ്‍, സഫായിവാല, സ്റ്റോര്‍ ഖലാസി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍.
ഓണ്‍ലൈന്‍/ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
പ്രായം: 18-33 .നിയമാനുസൃത വയസ്സിളവ് അനുവദിക്കും.

ശമ്പളം: 5200-20200 + ഗ്രേഡ് പേ 1800
യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ ഐ.ടി.ഐ. അല്ലെങ്കില്‍ തത്തുല്യം. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

എഴുത്തുപരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഫീസ്: 100 രൂപ. എസ്.സി./എസ്.ടി./വിമുക്തഭടര്‍/വികലാംഗര്‍/വനിതകള്‍/മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധിസ്റ്റ്, പാഴ്‌സി വിഭാഗത്തില്‍പ്പെട്ട ന്യൂനപക്ഷവിഭാഗക്കാര്‍, വാര്‍ഷിക കുടുംബവരുമാനം 50,000-ല്‍ താഴെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 21.
വെബ്‌സൈറ്റ്: www.rrcchennai.org.in

4 comments:

  1. Replies
    1. മനോജ്‌കുമാര്‍...............
      അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെയധികം നന്ദി......................

      Delete
  2. ഞാന്‍ ഇന്നാ ഈ ബ്ലോഗ്‌ കാണുന്നത് . കൊള്ളാം

    ReplyDelete
    Replies
    1. പ്രീത മോളി...............
      അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെയധികം നന്ദി......................

      Delete

Recent Posts

Label Widget by InfozGuide

Blogger Widgets