Friday, September 13, 2013

'ഒത്തുപിടിച്ചാൽ മലയും പോരും'

നമ്മുടെ നാടിന്‍റെ   പേര് സൂചിപ്പിക്കുന്നതുപോലെ പ്രകൃതിക്ഷോഭം തൊട്ട് കോളറ പോലെയുള്ള പകർച്ചവ്യാധികളോടും പട്ടിണി പ്രരാബ്ധങ്ങളോടും ഒത്തൊരുമിച്ച് ഒന്നായി പൊരുതി ചെറുത്തുനിന്ന ചരിത്രമാണ്‌ നമുക്കുള്ളത്. തലമുറകളുടെ ചരിത്രത്തിൽ നിന്നാണ് അഭിമാനവും സംസ്കാരവുമുള്ള ഒരു ജനതയുടെ പുനർജന്മം. ചുറ്റുപാടുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ധന്യമായ സംസ്കാര ചരിത്രമുള്ളവരുടെ പിൻഗാമികളാണ് നാം. ദൗർഭാഗ്യവശാൽ നമ്മുടെ പൂർവ്വികർ പല ഘട്ടങ്ങളിലായി തുടങ്ങിവെച്ച പ്രവർത്തനങ്ങളുടെ തുടർച്ച എവിടെയോ വെച്ച് മുറിഞ്ഞ് പോവുകയോ നിലക്കുകയോ ചെയ്തിട്ടില്ലേ? നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനലയവും ഒരു നൂറ്റാണ്ട് പഴക്കമുള്ള നമ്മുടെ സ്കൂളുമെല്ലാം അതിന്‍റെയെല്ലാം ബാക്കിപത്രങ്ങളാണ്.

വിവരസാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ച ലോകത്തെ ഒന്നാകെ മാറ്റിയപ്പോൾ നമ്മുടെ നാട് പുറംപൂച്ചുകളിൽ മാത്രമാണ് വളർന്നത്. ചുറ്റുപാടുകളൾ ഏറെ പ്രതികൂലമായിരുന്നിട്ടും ഭാവി തലമുറക്ക് വേണ്ടി ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നമ്മുടെ മുൻഗാമികൽക്ക് ആവോളം ചെയ്യാനായി. പലവിധ പ്രതിസന്ധികളും തരണം ചെയ്ത് ഇന്നുള്ള കെട്ടിടവും മറ്റ് സൗകര്യങ്ങളുമുണ്ടായെങ്കിലും, കാലത്തിന്‍റെ ഗതിയനുസരിച്ച് ജീവിതനിലവാരത്തിൽ ഏറെ മാറ്റങ്ങളുണ്ടായപ്പോഴും അടിസ്ഥാന വിദ്യാഭ്യാസ മേഖലകളിൽ നാം ഇപ്പോഴും വളരെ പിന്നിലാണ്. ഇന്ന് നമ്മുടെ കുട്ടികൾ മത്സരിക്കേണ്ടത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടി  വിദ്യാഭ്യാസം നേടിയവരോടാണ്. ഭാഗ്യവശാൽ നമ്മുടെ കുട്ടികളുടെ ഉയർന്ന ബുദ്ധിനിലവാരം വെച്ച് നോക്കിയാൽ സാഹചര്യക്കുറവുകൾ കൊണ്ട് മാത്രമാണ് പിന്തള്ളപ്പെടുന്നത്. നമ്മുടെ കുട്ടികൾക്ക് വേണ്ടി നല്ല ഭക്ഷണവും പാർപ്പിടവും ഒരുക്കാൻ ശ്രമിക്കുന്ന പ്രാധാന്യത്തോടെ അല്ലെങ്കിൽ അതിലും കൂടുതൽ പ്രാധാന്യത്തോടെ വിദ്യാഭ്യാസ സൌകര്യങ്ങളെ നാം ശ്രദ്ധിക്കേണ്ടതല്ലേ ? നല്ല ആരോഗ്യ-വിദ്യാഭ്യാസ-സംസ്കാര സമ്പന്നരായ യുവത നാടിന്‍റെ സമ്പത്താണ്‌. കടമകളെ കുറിച്ചും കടപ്പാടുകളെ കുറിച്ചും ബോധമുള്ള ജനതക്ക് മാത്രമേ നന്മയുടെ വിത്ത് വിതക്കാനാവൂ.നന്മകളുടെ വളർച്ചക്ക് പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പൊതുഇടപെടലുകൾ ആവശ്യമാണ്‌. നമ്മുടെ സ്കൂളിലെ പോരായ്മകൾ നികത്തുന്നതിനാവശ്യമായ കൂട്ടായ പ്രവർത്തനങ്ങൾക്ക് പി.ടി.എ തുടക്കം കുറിച്ചിരിക്കുകയാണ്. ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഗുണനിലവാരമുള്ള ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഭാഗ്യവശാൽ അർപ്പണബോധവും ആത്മാർത്ഥതയുമുള്ള ഒരുപറ്റം അദ്ധ്യാപകരാണ് നമ്മുടെ സ്കൂളിലും നഴ്സറിയിലുമുള്ളത്. അതിനാൽ നമുക്കൊന്നായി കൈകോർക്കാം. നാട്ടുകാരുടെ സഹകരണത്തോടെ കിട്ടുന്ന പത്രങ്ങൾ, വായനാമൂല നിർമ്മാണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള 'വിജയഭേരി' പദ്ധതി, പി.ടി.എ.യുടെ കീഴിൽ നടക്കുന്ന ടോയ്ലെറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ, മോങ്ങം എസ്.ബി.ടി. തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കുന്ന ഫാനുകൾ മുതലായവ ഇവയിൽ ചിലത് മാത്രം. പി.ടി.എ.യുടെ കീഴിൽ ഒരു ടീച്ചറെ നിയമിച്ച് നടന്നുവരുന്ന നമ്മുടെ കമ്പ്യൂട്ടർ പഠനം വിപുലപ്പെടുത്താനും, സ്മാർട്ട്‌ ക്ലാസ്റൂം എന്ന സ്വപ്നപദ്ധതിയുടെ സാക്ഷാത്കാരത്തിനും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും സഹായവും സഹകരണവും പിന്തുണയും തേടുകയാണ്.

ഈ  അവസരത്തിൽ പി.ടി.എ.യുടെ ശ്രമഫലമായി  എം.എൽ.എ. ഫണ്ടിൽ നിന്നും രണ്ട് കമ്പ്യൂട്ടറുകൾ കൂടി നമ്മുടെ സ്കൂളിന് ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നതോടൊപ്പം 2013-2014 വർഷത്തിൽ പി.ടി.എ.നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമാഹരിക്കനുദ്ദേശിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ആയതിനാൽ ഓരോ പൂർവ്വവിദ്യാർഥിയും സംരംഭവുമായി സഹകരിക്കനമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

                                                                          എന്ന്
                                                                          ചെറി മുഹമ്മദ്‌പി.ടി.എ.പ്രസിഡണ്ട്
                                                                          എ.എം.എൽ.പി. സ്കൂൾ ചെറുപുത്തൂർ
                                                                          മൊബൈൽ : +918111915030
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
 ACCOUNT NUMBER : 67189826670
IFSC : SBTR0000840
SBT MONGAM BRANCH 

2 comments:

  1. വായനാ മൂലനിർമ്മാണം ടോയ്ലെറ്റ് നിർമ്മാണം എന്നിവയ്ക്ക് വിജയാശംസകൾ.

    വിദ്യാഭ്യാസത്തിനു പുസ്തകത്തിലുള്ളത് കാണാപ്പാഠം പഠിപ്പിച്ചു പരീക്ഷ ജയിപ്പിക്കുക. വിവരമുണ്ടാകാനും അത് അവനവനും മറ്റുള്ളവർക്കും ഉപകാരപ്പെടാനും ആ അക്ഷരക്കാവിനു വേണ്ടിയും ആ അക്ഷരക്കാവിലൂടെയും ജീവിച്ച, വിധേയപ്പെടാതിരിക്കാൻ ആ നാട്ടിൽ ആർക്കും അവസരം നൽകാതെ നിർവ്യാജം നിരുപാധികം നിസ്വാർത്ഥം ആ നാട്ടിനെ നാട്ടുകാരെ സേവിച്ച മഹാ പുരുഷന്മാരെ അറിഞ്ഞുമറന്നതിൽ പശ്ചാത്തപിക്കുക; അവരെ സ്മരിച്ചു ഗുരുത്വവും പൊരുത്തവും നേടുക,അടുത്ത തലമുറയെങ്കിലും വെറുതെ ഡോക്ടർമാരും എഞ്ചിനീയർമാരും മറ്റു ഉദ്യോഗസ്ഥരും മാത്രമാകാതെ മനുഷ്യർകൂടിയാകട്ടെ.

    ReplyDelete
    Replies
    1. റഷീദ് ഹുസൈന്‍...............
      അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി......................

      Delete

Recent Posts

Label Widget by InfozGuide

Blogger Widgets