ചെറുപുത്തൂര്‍ : ചെറുപുത്തൂരിലെ പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെന്‍സറി മാതൃകാ ഡിസ്പെന്‍സറിയായി പി. ഉബൈദുല്ല എംഎല്‍എ പ്രഖ്യാപിച്ചു. പുതിയ ഡിസ്പെന്‍സറി നിര്‍മിക്കാന്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കുമെന്ന്‍ എംഎല്‍എ അറിയിച്ചു. ഡിസ്പെന്‍സറിയിലേക്കുള്ള റോഡും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒപി ആലിബാപ്പു അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷര്‍ജാന്‍ അഹമ്മദ് റിപ്പോര്‍ട്ട് വായിച്ചു. വാര്‍ഡ് മെമ്പര്‍ പിസി അബ്ദുറഹ്മാന്‍, പിവി മനാഫ്, ഡോ. വിഎന്‍ രാജു, വൈസ് പ്രസിടന്റ് കല്ലേങ്ങല്‍ നുസ്രിനമോള്‍, പാറ സൈദലവി, വിളക്കിത്തില്‍ റീന, ഇ അബൂബക്കര്‍, പിടി അബ്ബാസ്, വി ആബിദലി, സിഎച്ച് സൈനബ, പൂക്കോടന്‍ അബൂബക്കര്‍, ഒപി കുഞ്ഞാപ്പുഹാജി, ഇ അബൂബക്കര്‍ ഹാജി, ഹംസ ഹാജി, ചെമ്പന്‍ അലവിക്കുട്ടി, കെ ഷീബ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment