
ചെറുപുത്തൂര്‍: 'ആരോഗ്യമുള്ള ഗ്രാമം, ആരോഗ്യമുള്ള തലമുറ' എന്നാ സന്ദേശമുയര്‍ത്തിക്കൊണ്ട് ചെറുപുത്തൂര്‍ നാട്ടുകൂട്ടം സംഘടിപ്പിച്ച ഗ്രാമോത്സവം ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി പഠനക്ലാസുകള്‍, എക്സിബിഷന്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ചിത്രരചനാ മത്സരം, പ്രബന്ധരചനാ മത്സരം,
കരാട്ടെ പ്രദര്‍ശനം എന്നിവ നടന്നു. ജില്ലാ പഞ്ചായത്തംഗം പി.വി അബ്ദുല്‍ മനാഫ് ഉദ്ഘാടനം നിര്‍വഹിച്ച ഗ്രമോത്സവത്തില്‍ 'നാം പ്രതീക്ഷിക്കുന്ന മക്കള്‍' എന്ന വിഷയത്തില്‍ ബി. ഹരികുമാറും ( എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് ) 'മാനസികാരോഗ്യവും ശരീര പുഷ്ടിയും' എന്ന വിഷയത്തില്‍ ഇമ്പിച്ചിബാവ കൊണ്ടോട്ടിയും (Trainer & Counselor ) പഠനക്ലാസെടുത്തു. ചെറുപുത്തൂര്‍ ചെറുപുത്തൂര്‍ എ.എം.എല്‍.പി. സ്കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ
കരാട്ടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
No comments:
Post a Comment